Advertisment

തൃശൂർ എടിഎം കവർച്ച, പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും, പ്രതികളെ കേരളത്തിലെത്തിക്കുന്നത് വൈകാൻ സാധ്യത

New Update
2vNxygBnOdrDb9aVRL5EvlDorCzkpAvfZJ34wd5i

തൃശൂര്‍: തൃശൂര്‍ എടിഎം കവർച്ച കേസിൽ തമിഴ്നാട് പൊലീസിന്റെ പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നാമക്കൽ മജിസ്ട്രേറ്റ് മുന്നിലായിരിക്കും പ്രതികളെ ഹാജരാക്കുക.

Advertisment

പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും വിവരമുണ്ട്. പ്രതികളെ വിട്ടു കിട്ടുന്നതിനായി കോടതിയിൽ പ്രൊഡക്ഷൻ വാറന്റ് സമർപ്പിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.

തൃശൂര്‍ ടൗൺ ഈസ്റ്റ്, ഇരിഞ്ഞാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇന്ന് പുലർച്ചവരെ പ്രതികളെ ചോദ്യം ചെയ്തിരുന്നു.

അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് പ്രതികളിൽ ഒരാൾ മരിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതികളെ കേരളത്തിലേക്ക് മാറ്റുന്നത് വൈകാൻ സാധ്യതയുണ്ട്.

Advertisment