തിരുവനന്തപുരം: ബിജെപിക്ക് അകത്തുണ്ടായ വേര്‍തിരിവാണ് യുഡിഎഫിന് അനുകൂലമായ വോട്ടായി മാറിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം പരാമര്‍ശിച്ച് സിപിഎം നേതാവ് ഇപി ജയരാജന്‍.
എല്‍ഡിഎഫിന് അനൂകൂലമായി നല്ല പ്രതികരണമാണ് കേളത്തിലുണ്ടായത്. ചേലക്കരയില്‍ ദയനീയമായി തോല്‍ക്കുമെന്നായിരുന്നു പ്രചാരണം. അത് അസ്ഥാനത്തായി. ചേലക്കരയില്‍ മെച്ചപ്പെട്ട വിജയം എല്‍ഡിഎഫിന് ലഭിച്ചു. പാലക്കാട് മെച്ചപ്പെട്ട വോട്ട് നേടാനും കഴിഞ്ഞു.
എല്ലാ പ്രതികൂല സാഹചര്യത്തെയും തകര്‍ത്ത് ബഹുജന പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞു. എല്‍ഡിഎഫിന് കരുത്തും പ്രതീക്ഷയും നല്‍കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം” ഇ.പി ജയരാജന്‍ പറഞ്ഞു.
പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയോയെന്ന ചോദ്യത്തിന്, ആ വാദം വസ്തുനിഷ്ഠമായിട്ടുള്ളതല്ലെന്നും ”ഓരോരുത്തരും അവരവരുടെ നിരീക്ഷണമാണ് പറയുന്നതെന്നും ഉപതിരഞ്ഞെടുപ്പോടെ ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചെന്നും ജയരാജന്‍ വ്യക്തമാക്കി.