Advertisment

ഉയരെ പറക്കും ചെങ്കൊടി, രക്തസാക്ഷികൾ ജീവൻ കൊടുത്തു ചുവപ്പിച്ച ചെങ്കൊടി, മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടെ പങ്കിട്ട് പിന്തുണയുമായി വീണാ ജോർജ്

New Update
gg-2024-09-27T092132.098

നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെയും പാർട്ടിക്കെതിരെയും നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഉയരെ പറക്കും ചെങ്കൊടി, രക്തസാക്ഷികൾ ജീവൻ കൊടുത്തു ചുവപ്പിച്ച ചെങ്കൊടിയെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടെയാണ് വീണാ ജോർജ് ഫേസ്ബുക്കിൽ പങ്കുവച്ചത്.

Advertisment

അതേസമയം ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കുറിച്ചു.

പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല. ബാക്കി എല്ലാവർക്കും അതല്ല ശരി എന്നറിയാമെങ്കിലും പല്ലിയ്ക്ക് ആ ബോധ്യം ഉണ്ടാകില്ലെന്നും വി ശിവൻകുട്ടി വാര്‍ത്താകുറിപ്പില്‍ തുറന്നടിച്ചു.

Advertisment