Advertisment

എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തയ്യാർ; രാജി സന്നദ്ധത അറിയിച്ച് ഇപി ജയരാജൻ

New Update
ep jayarajan-2

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാമെന്ന് പാർട്ടിയെ അറിയിച്ച് ഇ പി ജയരാജൻ. ഇപിയ്‌ക്ക് ബിജെപിയുമായുള്ള ബന്ധം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് നിർണായക നീക്കം. സിപിഎം സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ അദ്ദേഹം ഇന്ന് പുലർച്ചെ കണ്ണൂരിലേക്ക് തിരിച്ചു.

Advertisment

കഴിഞ്ഞ കുറച്ച് നാളുകളായി ഇ പിയും പാർട്ടിയും തമ്മിലുള്ള ചേരി തിരിവ് പ്രകടമായിരുന്നു. പലപ്പോഴും പാർട്ടിയെ വെട്ടിലാക്കുന്ന പരസ്യ പ്രതികരണങ്ങൾ ഉൾപ്പെടെ ഇ പി നടത്തിയിട്ടുണ്ട്. ഇതിനിടെ ബിജെപി ബന്ധത്തിൽ ഇ പിക്കെതിരെ പിടിമുറുക്കാനുള്ള നീക്കം സിപിഎമ്മിൽ നടക്കുന്നുണ്ടായിരുന്നു. ഇന്ന് ഇ പിക്കെതിരെ നടപടിയുണ്ടായേക്കാം എന്ന സാഹചര്യത്തിലാണ് അദ്ദേഹം സ്വയം ഒഴിയാമെന്ന് പാർട്ടിയെ അറിയിച്ചത്.

എന്നാൽ, ഇപ്പോൾ തനിക്ക് അതേക്കുറിച്ച് വിവരമില്ലെന്നും എവിടെനിന്നാണോ വിവരം ലഭിച്ചത് അവിടെ അന്വേഷിക്കൂ എന്നാണ് ഇ പി ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്. കണ്ണൂരിൽ ചില പരിപാടികൾ ഉള്ളതിനാൽ തിരുവനന്തപുരത്തെ യോഗത്തിൽ പങ്കെടുക്കില്ല എന്നാണ് ഇ പി പറ‌ഞ്ഞത്. എല്ലാം നടക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രാജി സന്നദ്ധത അറിയിച്ച കാര്യം അദ്ദേഹം തള്ളിയില്ല.

Advertisment