വന്ദേഭാരത് ഉദ്ഘാടനയാത്രയിൽ ആർ.എസ്.എസ് ഗണഗീതം; വിഡിയോ പോസ്റ്റ് ചെയ്ത് റെയിൽവേ, വിവാദമായപ്പോൾ പിൻവലിച്ചു

New Update
2723277-vandebharat

കൊച്ചി: ഇന്ന് സർവീസ് തുടങ്ങിയ എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

Advertisment

ദേശഭക്തിഗാനമെന്ന നിലയിലാണ് എക്സ്​ പോസ്റ്റിൽ ഗണഗീതത്തെ റെയിൽവേ വിശേഷിപ്പിച്ചിരിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഗണഗീതം പാടിയത്. സംഭവത്തിൽ ​പ്രതിഷേധവുമായി രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കുകയാണ് റെയിൽവേ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വാരാണസിയിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മലയാളികൾ ഏറെ കാലമായി കാത്തിരുന്ന വന്ദേഭാരതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എറണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു കേരളത്തിലെ ഉദ്ഘാടന ചടങ്ങ്.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി പി.രാജീവ് എന്നിവരും മറ്റു ജനപ്രതിനിധികളും പ​ങ്കെടുത്ത ചടങ്ങിനു ശേഷം, ശനിയാഴ്ച രാവിലെ 8.41ഓടെ ട്രെയിൻ ഉദ്ഘാടന യാത്ര ആരംഭിച്ചു.

Advertisment