ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ; മുള്ളൻകൊല്ലിയിൽ കോൺഗ്രസിൽ നേതൃമാറ്റത്തിന് സാധ്യത

New Update
Jose-Nelledams-suicide-Leadership-change-likely-in-Mullankolly-Congress-unit

വയനാട് മുള്ളൻകൊല്ലിയിൽ കോൺഗ്രസിൽ നേതൃ മാറ്റത്തിന് സാധ്യത. മുള്ളൻകൊല്ലിയിലെ ഉൾ പാർട്ടി പ്രശ്നങ്ങൾ പരിഹരിക്കാൻ കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് ഡിസിസി ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കാര്യത്തിൽ നടപടി ഉണ്ടാകും.

Advertisment

ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ പേരിൽനിന്ന് ഇന്ന് പോലീസ് മൊഴിയെടുക്കും. ഇതിൽ കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഉൾപ്പെടും. കോൺഗ്രസ് വാർഡ് പ്രസിഡണ്ട് തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യതയുണ്ട്.

അതേസമയം വയനാട്ടിൽ ഒൻപത് മാസം മുൻപ് ജീവനൊടുക്കിയ കോൺഗ്രസ് മുൻ ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ കുടുംബത്തെ അവഗണിച്ചെന്ന പരാതി പാർട്ടിയെ വീണ്ടും വെട്ടിലാക്കുകയാണ്. കടബാധ്യത തീർക്കാനുള്ള കരാറിൽ നിന്ന് പാർട്ടി പിൻമാറിയെന്ന വിഷയം ഉന്നയിച്ചതിന് പിന്നാലെ വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

 രണ്ടരക്കോടി രൂപയുടെ ബാധ്യത തീർക്കുന്ന കരാറിൻ്റെ കാര്യത്തിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും ടി.സിദ്ധിഖ് എംഎൽഎയും വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിച്ചതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇതിൽ കൂടുതൽ വ്യക്തത വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

Advertisment