/sathyam/media/media_files/2025/11/21/a-padmakumar-2025-11-21-14-11-28.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കുള്ള യിൽ അറസ്റ്റിലായ പത്മകുമാറിന് കവചം ഒരുക്കി സിപിഎം സംസ്ഥാന നേതൃത്വം രംഗത്ത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ അറസ്റ്റ് ചെയ്തിട്ടും അദ്ദേഹം കുറ്റാരോപിതൻ മാത്രമാണെന്ന് പാർട്ടി ക്യാപ്സ്യൂളാണ് സിപിഎം നേതൃത്വം പുറത്തു നൽകുന്നത്.
ഇന്നലെ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പത്മകുമാറിനെതിരായ അച്ചടക്ക നടപടി ചർച്ചയ്ക്ക് എത്തിയിരുന്നു. എന്നാൽ പെട്ടെന്ന് നടപടിയിലേക്ക് കടക്കുന്നത് ശരിയല്ലെന്നും പത്മകുമാറിന് പറയാനുള്ളത് കൂടി പാർട്ടി പരിഗണിക്കണമെന്നും അഭിപ്രായമുയർന്നു. ഇതോടെ അച്ചടക്ക നടപടി തൽക്കാലം മരവിപ്പിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന് പത്മകുമാർ നൽകിയ മൊഴിപ്രകാരം അന്നത്തെ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളിയും ഇതിൽ ഉൾപ്പെട്ടേക്കും. ശബരിമലയിൽ സ്വർണ്ണം പൂശാനുള്ള സ്പോൺസറാവാൻ ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിനാണ് കത്ത് നൽകിയതെന്നും അതാണ് ദേവസ്വം ബോർഡിലേക്ക് എത്തിയതെന്നുമാണ് പത്മകുമാർ നൽകിയ മൊഴിയിൽ പറയുന്നത്.
തന്നെയുമല്ല ഈ ഘട്ടത്തിൽ പത്മകുമാറിനെതിരെ നടപടി എടുത്താൽ അന്വേഷണ സംഘത്തിന് മുമ്പ് പത്മകുമാർ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമോ എന്ന ആശങ്കയും സിപിഎം നേതൃത്വത്തിന് ഉണ്ടെന്ന് കരുതപ്പെടുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വർണ്ണക്കുള്ളയിൽ പ്രതിരോധത്തിൽ ആയി നിൽക്കുന്ന സിപിഎമ്മിനെ കൂടുതൽ കുരുക്കിലേക്ക് നയിക്കാൻ പത്മകുമാറിന്റെ മൊഴികൾക്ക് കഴിയുമെന്നും പാർട്ടി നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.
നിലവിൽ ഉന്നത പാർട്ടി നേതാക്കളായ എൻ വാസു, എ പത്മകുമാർ തുടങ്ങിയവർ അറസ്റ്റിലായതോടെ കടുത്ത പ്രതിരോധത്തിലാണ് സിപിഎം ഉള്ളത്. ഇവരിൽ നിന്നും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ലേക്ക് അന്വേഷണം സംഘം എത്തിയാൽ എന്ത് ചെയ്യണമെന്ന കാര്യത്തിൽ സിപിഎം തലപുകയ് ക്കുകയാണ്. ദേവസ്വം ബോർഡ് നടപടിക്രമങ്ങളുമായി ദേവസം മന്ത്രി എന്ന നിലയിൽ തനിക്ക് ബന്ധമില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ ഉയർത്തുന്ന വാദം.
എന്നാൽ വിവാദനായകൻ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുൻ മന്ത്രിക്ക് ബന്ധമുണ്ടെന്ന പത്മകുമാറിന്റെ മൊഴി അന്വേഷണ സംഘം ആഴത്തിൽ പരിശോധിച്ചേക്കും. സ്വർണ്ണ കൊള്ളയിൽ കടകംപള്ളി കുടുങ്ങിയാൽ സിപിഎമ്മിന് ഉത്തരം മുട്ടുകയും അത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us