New Update
/sathyam/media/media_files/fNObkIw5UDpIJKhoW6UF.jpg)
രാഷ്ട്രീയ വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്കേ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. കാക്കി ക്രൂരത ഉയർത്തി സഭ പ്രക്ഷുബ്ദമാക്കാൻ പ്രതിപക്ഷം ഒരുങ്ങുമ്പോൾ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന ആരോപണങ്ങൾ ആയുധമാക്കാനാണ് എൽഡിഎഫിൻ്റെ നീക്കം.
Advertisment
ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. രാഹുൽ വന്നാൽ നേരത്തെ പി വി അൻവർ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം. സർക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുൽ വിവാദത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാണ്. പൊലീസ് അതിക്രമങ്ങളുടെ പരമ്പരയാണ് സർക്കാരിന്റെ പ്രധാന തലവേദന