New Update
/sathyam/media/media_files/YE1oszxwXCjrn4uaOgQo.jpg)
കോഴിക്കോട്: വയനാട് ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി വരുന്നത് സന്തോഷമുള്ള കാര്യമാണ്. മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിയാസ് പറഞ്ഞു.
Advertisment
വയനാട്ടിലും ചാലിയാറിലും സൺറൈസ് വാലിയിലും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുമെന്നും മന്ത്രി അറിയിച്ചു. ലഭിക്കുന്ന മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങളുടെയും എണ്ണം കുറഞ്ഞിട്ടുണ്ട്. ദുരന്ത ബാധിതരുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ പുനരധിവാസം നടപ്പാക്കുകയുള്ളൂ. പുനരധിവാസം ലോകത്തിന് മാതൃകയാക്കുന്ന രീതിയിലായിരിക്കുമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കുെമന്നും മന്ത്രി വ്യക്തമാക്കി.