Advertisment

സ്പോർട്ട്സ് കൗൺസിൽ പെൻഷൻകാരുടെ പെൻഷനും,  പെൻഷൻ ആനുകൂല്യങ്ങളും അനുവദിക്കുക : പെൻഷനേഴ്സ് അസോസിയേഷൻ

New Update
96

കേരള കായിക രംഗത്തിന് മികച്ച നേട്ടങ്ങൾ നല്കി ഉന്നതങ്ങളിലേക്കു നയിച്ചു സർവ്വീസിൽ നിന്നും വിരമിച്ച  പരിശീലകൾക്കും , ജീവനക്കാർക്കും പ്രതിമാസ പെൻഷൻ പോലും മുടങ്ങുന്നതിനാൽ ജീവിതം ഏറെ ബുദ്ധിമുട്ടിലാണ്.

Advertisment

2014 മുതൽ പെൻഷൻ പറ്റിയ ജീവനക്കാർക്കുള്ള യാതൊരുവിധ പെൻഷൻ ആനുകൂല്യങ്ങളും , പത്താം ശമ്പള കമ്മീഷൻ കുടിശികയും  നൽകാത്തത്  യോഗം വിശദമായി ചർച്ച ചെയ്തു.

ആയതു സംബന്ധിച്ച് അടിയന്തിര തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു കൊണ്ടുള്ള മൂന്നു പ്രമേയങ്ങൾ എം.എസ്. പവനൻ പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ  അവതരിപ്പിച്ചു.  

പ്രമേയങ്ങൾ യോഗം വിശദമായി  ചർച്ച ചെയ്തു അംഗീകരിച്ചു.  സ്റ്റോർട്ട്സ് കൗൺസിൽ സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള  പ്രതിമാസ പെൻഷൻ, പത്താം ശമ്പള കമ്മീഷൻ കൂടിശിക, ക്ഷാമബത്ത കുടിശിക , 2014 മുതൽ വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ അടിയന്തിരമായി അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം സംസ്ഥാന സർക്കാരിനോട് ഐക്യകണ്ഠേന ആവശ്യപ്പെട്ടു.

Advertisment