കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റ്, പോസ്റ്റ് ഉണ്ടാക്കിയവരെ കണ്ടെത്തണം; എം.വി ജയരാജൻ

New Update
1357757-untitled-1

കണ്ണൂർ: കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണമെന്നും അതിന് പോലീസിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജയരാജൻ പറഞ്ഞു. അതേസമയം ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരെ നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

Advertisment

കാഫിർ പോസ്റ്റ് ഷെയർ ചെയ്ത 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനാണ് മയ്യിൽ സ്വദേശിയായ മനീഷ് മനോഹരൻ. ജില്ലാ സെക്രട്ടറിയായിരിക്കെ അഞ്ചുവർഷത്തോളം ജയരാജന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തയാളാണ് മനീഷ്.

Advertisment