/sathyam/media/media_files/2024/12/06/q3J1R2Inc72YJY7PQzJ8.jpg)
തിരുവനന്തപുരം: സ്വകാര്യ വാഹനം പണത്തിനോ ഫ്രീയായോ മറ്റൊരാൾക്ക് ഓടിക്കാൻ നൽകുന്നത് നിയമവിരുദ്ധമെന്ന ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച് നാഗരാജുവിന്റെ പ്രസ്താവനയിൽ അടിമുടി ആശയക്കുഴപ്പം.
ഒരാളുടെ വാഹനം മറ്റൊരാളുടെ കൈവശം കണ്ടാൽ അത് സാമ്പത്തിക ലാഭത്തിന് കൈമാറിയെന്ന് നിഗമനത്തിലെത്തുമെന്നാണ് കമ്മീഷണർ ആലപ്പുഴയിൽ പറഞ്ഞത്.
അങ്ങനെയുള്ളവർക്കെതിരേ അനുമതിയില്ലാതെ വാടകയ്ക്ക് നൽകിയെന്ന കുറ്റം ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
റെന്റ് എ കാർ ഇനിമുതൽ കർശനമായി പരിശോധിക്കും.
വെള്ള ബോർഡ് വച്ച് റെന്റ് എ കാർ നൽകുന്നത് നിയമവിരുദ്ധമാണെന്നാണ് കമ്മീഷണർ വ്യക്തമാക്കിയത്. ഒരാളുടെ ആവശ്യത്തിന് വാങ്ങുന്ന വാഹനം ഫ്രീ ആയോ അല്ലാതെയോ മറ്റൊരാൾക്ക് നൽകാനാവില്ലെന്നാണ് നിയമം.
ഗതാഗത കമ്മീഷണറുടെ വാദം പ്രവാസികൾ ഏറെയുള്ള കേരളത്തെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
/sathyam/media/media_files/2024/12/10/8MZQDx1d1YXbyJESIeUJ.jpg)
വർഷത്തിലൊരിക്കലോ രണ്ടു വർഷം കൂടുമ്പോഴോ അവധിക്ക് നാട്ടിലെത്തുമ്പോൾ മാത്രമേ സ്വന്തം പേരിലുള്ള വാഹനം ഓടിക്കാൻ പ്രവാസിക്ക് കഴിയുകയുള്ളോ എന്നതാണ് പ്രധാന ചോദ്യം.
സ്വന്തം പേരിലെടുത്ത വാഹനം ഡ്രൈവറെ വച്ച് ഓടിക്കുന്നവർക്കും ബന്ധുക്കളെ ഉപയോഗിച്ച് ഓടിക്കുന്നവർക്കുമെല്ലാം ഇനി മുതൽ കുറ്റം ചുമത്തപ്പെടുമോ എന്ന ആശങ്കയുമുണ്ട്.
അതേസമയം, സ്വകാര്യ വാഹനം മറ്റുള്ളവർക്ക് ഓടിക്കാൻ നൽകിയാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുവാൻ വരെ അധികാരമുണ്ട്. നിങ്ങൾക്ക് സ്വന്തമായി ഒരു വാഹനം ഇല്ലെങ്കിൽ ടാക്സിയോ റെന്റ് എ കാറോ മാത്രം ഉപയോഗിച്ചാലേ നിയമസംരക്ഷണം ഉറപ്പുവരുത്താനാവൂ എന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.
എന്നാൽ പ്രൈവറ്റ് കാറുകളിലും മറ്റും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കയറ്റുന്നത് പൂർമമായി നിയമവിരുദ്ധമല്ല.
ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കോ വഴിയില്‍ വെച്ച് ലിഫ്റ്റ് കൊടുക്കുന്നതും അവര്‍ക്കൊപ്പം യാത്ര ചെയ്യുന്നതും കുറ്റമല്ല.
അതേസമയം, ലാഭേച്ഛയോടെ സ്വകാര്യ വാഹനം മാസത്തേക്കോ ദിവസത്തേക്കോ കിലോ മീറ്റര്‍ നിരക്കില്‍ വാടകയ്‌ക്കോ നല്‍കുന്നത് നിയമവിരുദ്ധമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം.
സ്വകാര്യ വാഹനമെന്നത് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമുള്ളതാണെന്നാണ് എം.വി.ഡി പറയുന്നത്.
ഇത്തരം വാഹനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ പ്രത്യേക ടാക്‌സും പെര്‍മിറ്റും ആവശ്യമില്ല. ഇന്‍ഷുറന്‍സ് ചെലവ് കുറവ്. അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് കവറേജ് ലഭിക്കില്ല.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുള്ള ടെസ്റ്റ്, പെര്‍മിറ്റ്, ജി.പി.എസ്, പാനിക് ബട്ടണ്‍ തുടങ്ങിയവയും ഇത്തരം വാഹനങ്ങള്‍ക്കുണ്ടാവില്ല- ഇതാണ് ഔദ്യോഗിക വിശദീകരണം.
ചെറിയ ലാഭത്തിനായി ഇത്തരം വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ പിടിക്കപ്പെട്ടാന്‍ വാഹനത്തിന്റെ ഉടമയും യാത്രക്കാരനും പറയുന്നത് സുഹൃത്താണ്, ബന്ധുവാണ്, പെട്രോള്‍ മാത്രം അടിച്ച് നല്‍കിയാല്‍ മതി എന്നുള്ള ന്യായങ്ങളാണ്.
/sathyam/media/media_files/1AE6YDo4Y4GQXudbUO1P.jpg)
എന്നാല്‍, ഇത്തരം വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.
പ്രൈവറ്റ് വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും തലവേദനയാണ്. വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ മറിച്ച് വില്‍ക്കുന്ന കേസുകള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വാഹനം വാടകയ്ക്ക് നല്‍കുന്നത് രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ പോലും കഴിയുന്ന കുറ്റമാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
ഒരു സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്‍ത കാർ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെങ്കിൽ വാഹനം ദുരുപയോഗം ചെയ്തതിന് നിങ്ങൾക്ക് അധികാരികളിൽ നിന്ന് നടപടി നേരിടേണ്ടിവരും.
കാർ അതിൻ്റെ രജിസ്റ്റർ ചെയ്ത ഉദ്ദേശ്യത്തിന് അനുസൃതമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
സുഹൃത്ത് മദ്യപിച്ച് അപകടം ഉണ്ടാക്കുകയാണെങ്കിൽ, നിങ്ങളുടെ ഇൻഷുറൻസ് കേടുപാടുകൾക്കോ പരിക്കുകൾക്കോ പരിരക്ഷ നൽകില്ല.
മദ്യപിച്ചോ മയക്കുമരുന്നിൻ്റെയോ ലഹരിയിൽ ആരെങ്കിലും കാർ ഓടിക്കുകയാണെങ്കിലോ ഡ്രൈവർക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഇല്ലെങ്കിലോ ഇൻഷുറൻസ് കമ്പനികൾ പലപ്പോഴും കവറേജ് ഒഴിവാക്കുന്നു.
നിങ്ങളുടെ കാർ ഓടിക്കുന്നതിനിടയിൽ നിങ്ങളുടെ സുഹൃത്ത് അപകടമുണ്ടാക്കിയാൽ, കാർ ഉടമ എന്ന നിലയിൽ നാശനഷ്ടങ്ങൾക്ക് നിങ്ങൾ ബാധ്യസ്ഥനാകും.
നിങ്ങളുടെ സുഹൃത്ത് അപകടമുണ്ടാക്കുകയും ആർക്കെങ്കിലും പരിക്കേൽക്കുകയും ചെയ്താൽ, വ്യക്തിപരമായ പരിക്കിന് അവർക്കെതിരെ കേസെടുക്കാം.
ഇന്ത്യയിൽ, തേർഡ്-പാർട്ടി ഇൻഷുറൻസ് അത്തരം ക്ലെയിമുകൾ ഉൾക്കൊള്ളുന്നു, എന്നാൽ നിങ്ങളുടെ പോളിസിക്ക് ഒഴിവാക്കലുകൾ ഉണ്ടെങ്കിലോ ഡ്രൈവർക്ക് ലൈസൻസ് ഇല്ലെങ്കിലോ, മെഡിക്കൽ ബില്ലുകൾ അല്ലെങ്കിൽ പരിക്കേറ്റ കക്ഷിക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സങ്കീർണതകൾ ഉണ്ടാകാം.
/sathyam/media/media_files/2024/12/06/wKFJNhEtaYSL0iOcmk56.jpg)
നിങ്ങളുടെ സുഹൃത്ത് കാറോടിച്ച് വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തിയാൽ അറ്റകുറ്റപ്പണികൾക്കുള്ള ചെലവുകൾക്ക് നിങ്ങൾ ബാധ്യസ്ഥനായിരിക്കാം.
നിങ്ങളുടെ സുഹൃത്ത് സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ, അത് ഗുരുതരമായ നിയമ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
സുഹൃത്തിന് സസ്പെൻഡ് ചെയ്തതോ കാലഹരണപ്പെട്ടതോ ആയ ലൈസൻസ് ഉണ്ടെങ്കിൽ, അത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കും.
നിങ്ങളുടെ വാഹനം ഓടിക്കാൻ യോഗ്യതയില്ലാത്ത ഒരാളെ അനുവദിച്ചതിന് നിങ്ങൾക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം.
നിങ്ങളുടെ സുഹൃത്ത് ഒരു അപകടത്തിൽ പെടുകയും മൂന്നാം കക്ഷി നിയമനടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്താൽ, വാഹന ഉടമ എന്ന നിലയിൽ നിങ്ങളെയും നിയമനടപടികളിൽ ഉൾപ്പെടുത്താം.
അതേസമയം, സംസ്ഥാനത്തെ ഏത് ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്ന വിധത്തിൽ കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ മാറ്റം വരുത്തുന്നത് ജനങ്ങൾക്ക് ഗുണകരമാണ്.
ഇപ്പോൾ വാഹന ഉടമയുടെ മേൽവിലാസ പരിധിയിൽപെട്ട ഓഫീസിൽ മാത്രമാണ് രജിസ്‌ട്രേഷൻ.
രജിസ്‌ട്രേഷൻ ഓൺലൈനായതിനാൽ എവിടെ നിന്നു വാങ്ങുന്ന വാഹനവും വാഹന ഉടമയുടെ മേൽവിലാസ പരിധിയിലുള്ള ഓഫീസിൽ രജിസ്ട്രർ ചെയ്യാൻ അനുമതി ഇപ്പോഴുണ്ട്.
ഉടമയുടെ സൗകര്യാർത്ഥം ഓഫീസ് തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഭേദഗതിയിലൂടെ നൽകുന്നത്. ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് മാറി താമസിക്കുന്നവർക്ക് സൗകര്യപ്രദമാണ് പുതിയ സംവിധാനം.
രജിസ്ട്രഷൻ ചട്ടങ്ങളിലെ മാറ്റം കേരളത്തിൽ എങ്ങനെ നടപ്പിലാക്കും. അതുണ്ടാക്കുന്ന പ്രയോജനം, പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് പഠിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജു ഒരു കമ്മിറ്റിയെ നിയോഗിച്ചു. സോഫ്ട്‌വെയറിൽ മാറ്റം വരുത്തിയ ശേഷമേ നടപ്പിലാക്കാനാകൂ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us