Advertisment

വാലന്റൈന്‍ ദിന ഓഫറുകളുമായി വണ്ടര്‍ലാ

New Update
69

കൊച്ചി: വണ്ടര്‍ലാ ഹോളിഡേയ്‌സ് വാലന്റൈന്‍ ദിന ഓഫറുകള്‍ പ്രഖ്യാപിച്ചു.  ഫെബ്രുവരി 10 മുതല്‍ 14 വരെ നീണ്ടു നില്‍ക്കുന്ന വാലന്റൈന്‍ ആഘോഷങ്ങളുടെ ഭാഗമായി കപ്പിള്‍ ടിക്കറ്റുകള്‍ 1,899 രൂപയ്ക്ക് സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.

Advertisment

ഈ ഓഫര്‍ ഓണ്‍ലൈനില്‍ മാത്രമേ ലഭ്യമാവുകയുള്ളു. ഇതുകൂടാതെ വണ്ടര്‍ലയിലെ ഏറ്റവും ഉയരം കൂടിയ  സ്‌കൈ വീല്‍ റൈഡില്‍ 425 രൂപയ്ക്ക് സ്‌കൈ വീല്‍ ഡൈന്‍ അനുഭവിക്കാനുള്ള അവസരവും  പ്രണയ ദിനമായ ഫെബ്രുവരി 14ന്, വേവ് പൂളിനു സമീപത്തായി ബുഫേ ഡിന്നറും സന്ദര്‍ശകര്‍ക്കായി ലഭ്യമാണ്.

ജിഎസ്ടി ഉള്‍പ്പെടെ 900 രൂപയാണ് രണ്ടു പേര്‍ക്കായി ഈടാക്കുന്നത്.ഓണ്‍ലൈനിലൂടെയും പാര്‍ക്ക് ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ഈ പാക്കേജുകള്‍ ബുക്ക് ചെയ്യുവുന്നതാണ്.

Advertisment