/sathyam/media/media_files/2025/02/11/X5b4crfJLWwvaGuCl9Zi.jpg)
കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത്ഷായുടെ ഏറാമുളി എന്ന് മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് നേതാവ് സോമന്‍. കല്‍പ്പറ്റ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന സമയത്താണ് സോമൻ മുദ്രാവാക്യം വിളിച്ചത്.
ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് പിടികൂടിയ സോമനെ യുഎപിഎ കേസിലാണ് കല്‍പ്പറ്റ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
തുരങ്കപാതയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് സോമന്‍ കോടതി മുറിയിലേക്ക് കടന്നുവന്നത്.
ദുരന്തം ഉണ്ടാക്കുന്ന തുരങ്കപാതയ്ക്ക് 2142 കോടി രൂപയും ദുരന്തത്തില്‍ ഇരയായവരുടെ പുനരധിവാസത്തിന് 750 കോടിയും മാത്രമാണ് അനുവദിച്ചതെന്ന് സോമന്‍ വിളിച്ചു പറഞ്ഞു.
ചൂരല്‍മലയിലെയും മുണ്ടകൈയിലേയും ജനങ്ങളോട് മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥയില്ലെന്ന് സോമന്‍ പറഞ്ഞു.
ഛത്തിസ്​ഗഢിൽ നടക്കുന്ന മാവോയിസ്റ്റ് വേട്ടക്കെതിരെയും സോമൻ പ്രതികരിച്ചു.
കൊന്നുതീര്‍ക്കാമെന്നാണ് അമിത് ഷാ വിചാരിക്കുന്നത്. അമിത് ഷാ ചരിത്രം പഠിക്കണം. ഫാസിസ്റ്റുകള്‍ക്ക് ചരിത്രത്തില്‍ മറുപടിയുണ്ടെന്നായിരുന്നു സോമന്റെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us