കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിന്റെ ധനസഹായത്തോടെ അസാപ് കേരള നടത്തുന്ന സൗജന്യ തൊഴിൽ പരിശീലനത്തിനിപ്പോൾ അപേക്ഷിക്കാം. 18 മുതൽ 30 വയസ്സ് പ്രായപരിധിയിലുള്ള വനിതകൾക്കും മത്സ്യതൊഴിലാളി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ളവർക്കുമാണ് സൗജന്യ പരിശീലനം ലഭിക്കുക. മൊബൈൽ ഹാർഡ്‌വെയർ റിപ്പയർ ടെക്‌നിഷ്യൻ, ഓട്ടോമോട്ടീവ് സർവീസ് ടെക്‌നിഷ്യൻ, ഹൗസ് കീപ്പിംഗ് അസോസിയേറ്റ് എന്നിവയിലാണ് പരിശീലനം. പ്ലസ് ടു/ ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് തൊഴിൽ നേടാനുള്ള സഹായവും അസാപ് കേരള ഒരുക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 5 . കൂടുതൽ വിവരങ്ങൾക്ക്: 86069 23176, 8078069622
മൊബൈൽ ഹാർഡ്‌വെയർ റിപ്പയർ ടെക്‌നിഷ്യൻ
ചെറിയ കലവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ കീഴിലാണ് പരിശീലനം നടക്കുന്നത്. മൊബൈൽ ഫോണുകളുടെ ഹാർഡ്‌വെയർ & സോഫ്റ്റ്‌വെയർ റിപ്പയർ ചെയ്യാനാണ് പരിശീലനം നൽകുന്നു. മത്സ്യത്തൊഴിലാളി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് സൗജന്യ പരിശീലനം ലഭിക്കുക. +2 / ഐ. ടി. ഐ പൂർത്തിയാക്കിയവർക്ക് പരിശീലനം നേടാം. പ്രായപരിധി 18 മുതൽ 30 വയസ്സ്.
കൂടുതൽ വിവരങ്ങൾക്കായി 8078069622
ഓട്ടോമോട്ടീവ് സർവീസ് ടെക്‌നിഷ്യൻ
പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ കീഴിലാണ് പരിശീലനം നടക്കുന്നത്. വർക്ക്‌ഷോപ്പ് ടൂളുകൾ, ഓട്ടോമൊബൈൽ ടെക്‌നോളജി, എഞ്ചിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും പ്രവർത്തനം, ട്രബിൾഷൂട്ടിംഗ് & റിപ്പയർ എന്നിവയിൽ പരിശീലനം നൽകുന്നു. മത്സ്യതൊഴിലാളി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് സൗജന്യ പരിശീലനം ലഭിക്കുക. +2 പൂർത്തിയാക്കിയവർക്ക് പരിശീലനം നേടാം. പ്രായപരിധി 18 മുതൽ 30 വയസ്സ്.
കൂടുതൽ വിവരങ്ങൾക്കായി 86069 23176
ഹൗസ് കീപ്പിംഗ് അസോസിയേറ്റ്
പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ കീഴിലാണ് പരിശീലനം നടക്കുന്നത്. ഹോട്ടലുകളിലും റിസോർട്ടുകളിലും ആവശ്യമായ സഹായ സേവനങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു. ഇന്ത്യയിലെ മുൻ നിര ഹോട്ടൽ ചെയിൻ ആയ സി.ജി.എച്ഛ് എർത്താണ് പരിശീലനം നൽകുന്നത്. ഷീ സ്‌കിൽ പദ്ധതിയിൽ എറണാകുളം ജില്ല നിവാസികളായ സ്ത്രീകൾക്കാണ് സൗജന്യ പരിശീലനം ലഭിക്കുക. +2 പൂർത്തിയാക്കിയവർക്ക് പരിശീലനം നേടാം. പ്രായപരിധി 18 മുതൽ 30 വയസ്സ്.
കൂടുതൽ വിവരങ്ങൾക്കായി 86069 23176