Advertisment

കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പ് അവസരം

New Update
asap kerala

തിരുവനന്തപുരം : കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കാണ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ അവസരമുള്ളത്.

ഒരു വര്‍ഷമാണ് ഇന്റേണ്‍ഷിപ്പ് കാലയളവ്. മാസം 25000 രൂപ ഹോണറേറിയം ലഭിക്കും.  ഉദ്യോഗാര്‍ത്ഥികള്‍ https://asapmis.asapkerala.gov.in/Forms/Student/Common/3/292   എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം.

ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും  അടിസ്ഥാനത്തില്‍ പ്രത്യേക റാങ്ക് ലിസ്റ്റുകള്‍ തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12

Advertisment