വാർത്താസമ്മേളനത്തിൽ എത്താൻ വൈകി; സതീശനെതിരെ ചൊടിച്ച് സുധാകരൻ; അസഭ്യ പ്രയോഗവും

New Update
1412313-k-sudhakarna-vd-satheesan.webp

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ക്ഷുഭിതനായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കോൺഗ്രസിന്റെ സമരാഗ്നി പ്രക്ഷോഭയാത്രയുടെ വാർത്താ സമ്മേളനത്തിൽ എത്താൻ വൈകിയതിലാണ് സുധാകരൻ ചൊടിച്ചത്. അസഭ്യവാക്ക് ഉൾപ്പെടെ പ്രയോഗിച്ചാണ് അദ്ദേഹം മാധ്യമപ്രവർത്തകർക്കു മുന്നിൽ അതൃപ്തി പരസ്യമാക്കിയത്.

Advertisment

പത്തു മണിക്കാണ് നേരത്തെ വാർത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാൽ, 11 മണിയോടെയാണ് കെ. സുധാകരൻ എത്തിയത്. അപ്പോഴും വി.ഡി സതീശൻ എത്തിയിരുന്നില്ല. ഏതാനും മിനിറ്റുകൾക്കകം അദ്ദേഹം എത്തുമെന്ന് അറിയിച്ചെങ്കിലും കാത്തിരിപ്പ് 20 മിനിറ്റോളം നീണ്ടു. ഇതോടെയാണ് സുധാകരൻ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.

മാധ്യമങ്ങളുടെ കാമറകളും മൈക്കും എല്ലാം ഒാൺ ആയി നിൽക്കെയായിരുന്നു സുധാകരൻ അസ്വസ്ഥത പരസ്യമാക്കിയത്. എവിടെയാണുള്ളതെന്നു വിളിച്ചുനോക്കാൻ സുധാകരൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. പത്രക്കാരെ വിളിച്ചുവരുത്തിയിട്ട് ഇങ്ങനെ കാത്തിരുത്തുന്നത് മോശമാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിനിടയിലായിരുന്നു അസഭ്യപ്രയോഗവും നടത്തിയത്. ഇതിനിടെ ഷാനിമോൾ ഉസ്മാൻ ഇടപെട്ട് മൈക്ക് ഓണാണെന്ന് ഓർമിപ്പിച്ചു. ഇതോടെയാണ് അദ്ദേഹം സംസാരം നിർത്തിയത്.

Advertisment