നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി എൻ ഡി എ ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നെത്തും ;  ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന അമിത് ഷാ എൻ. ഡി. എ നേതൃയോഗത്തിലും പങ്കെടുക്കും

New Update
Response to brutal killing of our innocent brothers: Amit Shah on Op Sindoor

തിരുവനന്തപുരം : ഇന്ന്  രാത്രി 10മണിക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ തിരുവനന്തപുരം എയർപോർട്ടിൽ എത്തും. ഞായറാഴ്ച്ച  രാവിലെ പത്തരയ്ക്ക് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും.

Advertisment

തുടർന്ന് 11 മണിക്ക് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക .

വൈകിട്ട് മൂന്ന് മണിക്ക് കേരള കൗമുദിയുടെ കോൺക്ളേവ് കേന്ദ്ര ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും. നാല് മണിക്ക് ചേരുന്ന എൻഡിഎ നേതൃയോഗത്തിലും അഞ്ചു മണിക്ക് നടക്കുന്ന ബിജെപി സംസ്ഥാന കോർ കമ്മറ്റി യോഗത്തിലും അമിത് ഷാ പങ്കെടുത്ത് മാർഗനിർദേശം നൽകും.

ഈ യോഗങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തലും നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറാറെടുപ്പും ചർച്ച ചെയ്യും . നാളെ 7 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം ഡൽഹിക്ക് മടങ്ങും.

Advertisment