ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലുവർഷത്തേക്കാണ് നിയമനം. ശമ്പളംഃ യുജിസി സ്കെയിലിൽ 1,44,200/- 2,18,200/-. യോഗ്യതഃ എ.സി.എ അല്ലെങ്കിൽ എഫ്.സി.എ. അല്ലെങ്കിൽ ഐ.സി. ഡബ്ല്യൂ.എ. യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
സൂപ്പർവൈസറി തസ്തികയിൽ ഫിനാൻഷ്യൽ/അക്കൗണ്ട് മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രവർത്തിപരിയമുഉള്ള ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ ബിരുദാനന്തബിരുദം നേടിയവർക്കും അപേക്ഷിക്കാം. പ്രായം 35ന് 45 നും ഇടയിൽ. നേരിട്ടുള്ള നിയമനമായിരിക്കും. കേന്ദ്ര/സംസ്ഥാന/മറ്റ് സർവീസുകളിലുള്ളവർക്ക് ഡെപ്യൂട്ടേഷനും അനുവദിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. സന്ദർശിക്കുക.