Advertisment

കേരള കോണ്‍ഗ്രസ് എമ്മിനെ കുറിച്ചു വീക്ഷണം വ്യാകുലപ്പെേടണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് എല്‍.ഡി.എഫില്‍ തുടരുന്നത്.  ഇടതുപക്ഷത്തില്‍ നിന്നു പോകേണ്ട ഒരു സാഹചര്യവുമില്ലെന്നും റോഷി.

New Update
p.1.1343316.jpg

കോട്ടയം:  വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുള്ള പാര്‍ടിയാണ് കേരളാ കോണ്‍ഗ്രസ് (എം) എന്നും കേരള കോണ്‍ഗ്രസ് എമ്മിനെ കുറിച്ച് ആരും വ്യാകുലപ്പെേടണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചു കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തില്‍ വന്ന മുഖപ്രസംഗത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Advertisment

തങ്ങള്‍ എല്‍.ഡി.എഫിന്റെ ഭാഗമാണെന്നതില്‍ ആര്‍ക്കാണു സംശയമെന്നും റോഷി ചോദിച്ചു. ഞങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് എല്‍ഡിഎഫില്‍ തുടരുന്നത്.  ഞങ്ങള്‍ സന്തുഷ്ടരുമാണ്. ഇടതുപക്ഷത്തില്‍ നിന്നു പോകേണ്ട ഒരു സാഹചര്യവുമില്ല. പൊതുവേദിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ പൊതുവേദിയിലും രാഷ്ട്രീയമായി തീരുമാനിക്കേണ്ട കാര്യങ്ങള്‍ പാര്‍ടിയിലും മുന്നണിയിലും സംസാരിക്കും.

എല്‍.ഡി.എഫില്‍ എന്നും ശക്തമായ സംരക്ഷണം പാര്‍ടിക്കു ലഭിച്ചിട്ടുണ്ട്. ജനാധിപത്യ സംസ്‌കാരത്തില്‍ വിശ്വസനീയമായ നിലപാട് എടുത്ത് ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയാണു തങ്ങളുടെ ആവശ്യം. അതിനുള്ള രാഷ്ട്രീയ നീക്കമാണ് കേരള കോണ്‍ഗ്രസ് (എം) നടത്തുന്നത്.

താന്‍ പി.ജെ ജോസഫുമായി ചര്‍ച്ച നടത്തിയെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. ഞാന്‍ കണ്ടിട്ടുപോലുമില്ലെന്നും  റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Advertisment