Advertisment

കൊടും വരൾച്ചയിൽ ഹൈറേഞ്ച് മേഖലയിൽ പോലും കാർഷിക മേഖല നിലംപരിശായെന്ന് ഇൻഫാം. വരൾച്ചയിൽ ഏലം കൃഷി പാടേ നശിച്ചു. സംഭവിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ. വരൾച്ചാ ദുരിതാശ്വാസം എത്തിച്ചേ തീരൂവെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ഇൻഫാം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
fr. thomas mattamundayil dry cardamom

കാഞ്ഞിരപ്പള്ളി:  കൊടും വരള്‍ച്ചമൂലം കാര്‍ഷികമേഖലയിലുണ്ടായ കൃഷിനാശത്തില്‍ നട്ടം തിരിയുന്ന കര്‍ഷകർക്ക് അടിയന്തിര സഹായം ആവശ്യപ്പെട്ടു കെസിബിസി കർഷക സംഘടനയായ ഇൻഫാം രംഗത്ത്. കർഷകരെ സഹായിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സർക്കാരുകളെ സമീപിക്കാൻ ഒരുങ്ങുകയാണ്.

Advertisment

കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല എക്‌സിക്യൂട്ടീവ് യോഗം കാഞ്ഞിരപ്പള്ളി പാറത്തോട് ഉ്ദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോഴായിരുന്നു കാർഷകരുടെ പ്രശ്നങ്ങളിൽ അദ്ദേഹം നിലപാട് കടുപ്പിച്ചത്. വരൾച്ചയിൽ കാർഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങൾ എണ്ണിപറഞ്ഞാണ് ഇൻഫാം ദേശീയ ചെയർമാൻ രംഗത്ത് വന്നിരിക്കുന്നത്.


ഹൈറേഞ്ചിലുണ്ടായ കനത്ത വരള്‍ച്ചയില്‍  ഏലം കര്‍ഷകരുടെ കൃഷി പാടേ നശിച്ച നിലയിലാണ്. മുമ്പെങ്ങും സംഭവിക്കാത്ത കൃഷി നാശമാണ് ഹൈറേഞ്ചില്‍ ഉണ്ടായിരിക്കുന്നത്. ചെറുകിട കര്‍ഷകരാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്.


infam meeting

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്‌സിക്യൂട്ടീവ് യോഗം ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉ്ദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു. 

ഏലം കര്‍ഷകരെ സഹായിക്കുന്ന കാര്യത്തില്‍ സ്‌പൈസസ് ബോര്‍ഡ് ക്രിയാത്മകമായ ഇടപെടല്‍ നടത്തണം. ഉയര്‍ന്ന താപനിലയും ജല ദൗര്‍ലഭ്യവും മൂലം മിക്ക കാര്‍ഷിക വിളകളും പൂര്‍ണമായും കരിഞ്ഞു നശിച്ച നിലയിലാണ് - അദ്ദേഹം പറഞ്ഞു.

cardamom dry


ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അടിയന്തരമായി കര്‍ഷകര്‍ക്ക് സഹായമെത്തിക്കണമെന്നും അദ്ദേഹം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു. 


കാര്‍ഷികമേഖലയിലെ ദുരിതങ്ങള്‍ വിവരിച്ചും പരിഹാരം ആവശ്യപ്പെട്ടുമുള്ള കര്‍ഷകരുടെ നിവേദനം ഇന്‍ഫാം സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും നല്‍കാന്‍ യോഗം തീരുമാനിച്ചു.

 ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. റോബിന്‍ പട്രകാലായില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Advertisment