New Update
/sathyam/media/media_files/K6merBBkdEIuIr8z8lOk.jpg)
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍.
Advertisment
പേരൂര്‍ക്കട വഴയില സ്വദേശി സുനില്‍കുമാറിനെയാണ് പാലോട് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെക്ഷന്‍ ഓഫീസറാണ് സുനില്‍കുമാര്‍.
/filters:format(webp)/sathyam/media/media_files/2024/11/26/W2JnKSlrAgOzisse6Neb.jpg)
കൈ ഞരമ്പ് മുറിച്ച നിലയില്‍ ഉച്ചയോടെ ലോഡ്ജിലെ ജീവനക്കാരാണ് മൃതദേഹം കണ്ടത്.
സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് സുനില്‍ കുമാര്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us