കേ​ര​ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. വിദ്യാഭ്യാസരംഗത്ത് നൽകിയ സംഭാവനകൾക്ക് ഡോ. എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി. പി.ബി. അനീഷിനും രാജശ്രീ വാര്യർക്കും കേരള പ്രഭ പുരസ്കാരം

New Update
1506679-k

തി​രു​വ​ന​ന്ത​പു​രം: 2025ലെ ​കേ​ര​ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഡോ. ​എം.​ആ​ര്‍. രാ​ഘ​വ​വാ​ര്യ​ര്‍​ക്കാ​ണ് കേ​ര​ള ജ്യോ​തി പു​ര​സ്‌​കാ​രം.

Advertisment

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ള്‍​ക്ക് പി.​ബി. അ​നീ​ഷി​നും ക​ലാ​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ള്‍​ക്ക് രാ​ജ​ശ്രീ വാ​ര്യ​ര്‍​ക്കും കേ​ര​ള പ്ര​ഭ പു​ര​സ്‌​കാ​രം ന​ല്‍​കും.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ശ​ശി കു​മാ​റി​നും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ടി​കെ​എം ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഷ​ഹ​ല്‍ ഹ​സ​ന്‍ മു​സ​ലി​യാ​ര്‍​ക്കും സ്റ്റാ​ര്‍​ട്ട​പ്പ് രം​ഗ​ത്തെ സം​ഭാ​വ​ന​ക​ള്‍​ക്ക് എം.​കെ. വി​മ​ല്‍ ഗോ​വി​ന്ദി​നും വി​വി​ധ മേ​ഖ​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് ജി​ലു​മോ​ള്‍ മാ​രി​യ​റ്റ് തോ​മ​സി​നും കാ​യി​ക രം​ഗ​ത്ത് അ​ഭി​ലാ​ഷ് ടോ​മി​ക്കും കേ​ര​ള​ശ്രീ പു​ര​സ്‌​കാ​രം ന​ല്‍​കും.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​മൂ​ഹ​ത്തി​ന് ന​ല്‍​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പ​ത്മ പു​ര​സ്‌​കാ​ര മാ​തൃ​ക​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ര​ള ജ്യോ​തി, കേ​ര​ള പ്ര​ഭ, കേ​ര​ള​ശ്രീ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്.

കേ​ര​ള ജ്യോ​തി പു​ര​സ്‌​കാ​രം ഒ​രാ​ള്‍​ക്കും കേ​ര​ള പ്ര​ഭ ര​ണ്ടു പേ​ര്‍​ക്കും കേ​ര​ള ശ്രീ ​അ​ഞ്ചു പേ​ര്‍​ക്കും എ​ന്ന ക്ര​മ​ത്തി​ലാ​ണ് ഓ​രോ വ​ര്‍​ഷ​വും ന​ല്‍​കു​ന്ന​ത്. 

Advertisment