തിരുവനന്തപുരം: കേരള ബാങ്കിന് മുന്നേറ്റമുണ്ടായെന്ന് സഹകരണവ രജിസ്‌ട്രെഷന്‍ വകുപ്പു മന്ത്രി വി എന്‍ വാസവന്‍. നിക്ഷേപത്തിലും വായ്പയിലും വര്‍ദ്ധനവ് ഉണ്ടായെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സഹകരണ മേഖലയിലെ അനഭിലഷണീയമായ പ്രവണതകള്‍ ചെറുത്തു തോല്‍പ്പിക്കുവാനും ജനങ്ങളില്‍ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനും സാധിച്ചുവെന്നും അതാണ് കേരള ബാങ്കിന്റെ മുന്നേറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയില്‍ ടീം ഓഡിറ്റ് പ്രവര്‍ത്തിച്ചു തുടങ്ങി. അതില്‍ വലിയ ഗുണകരമായ മാറ്റമുണ്ടായെന്നും. യൂണിഫോം സോഫ്റ്റ്വെയര്‍ വരുമ്പോള്‍ കുറച്ചുകൂടി സുതാരമായി മുന്നോട്ടു പോകാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
സഹകരണ മേഖലയില്‍ ഭാവന സംബന്ധമായ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. സഹകരണ എക്‌സ്‌പോ ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരത്ത് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
സഹകരണ മേഖലയിലെ നിയമനങ്ങളില്‍ ഭിന്നശേഷിക്കാരുടെ നിയമനം നാല് ശതമാനം വര്‍ദ്ധിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉന്നത തസ്തികള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനു വിട്ടുവെന്നും മന്ത്രി അറിയിച്ചു.
പുല്‍പ്പള്ളിയിലെ കെപിസിസി സെക്രട്ടറി വര്‍ഷങ്ങളോളം ജയിലില്‍ കടന്നു. വയനാട് എങ്ങനെയാണ് ആത്മഹത്യ ഉണ്ടായത്. പറയുകയാണെങ്കില്‍ എല്ലാം പറയേണ്ടിവരുമെന്നും കരുവന്നൂര്‍ ബാങ്കില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച് നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.
143 കോടി രൂപ തിരികെ നല്‍കി. കരുവന്നൂരില്‍ സാധാരണ നിലയില്‍ നിക്ഷേപം വന്നു തുടങ്ങിയെന്നും ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്നും മന്ത്രി അറിയിച്ചു. കരുവന്നൂരിനെ ആക്ഷേപിക്കുമ്പോള്‍ യുഡിഎഫ് ഭരിച്ച ബാങ്കുകളുടെ കാര്യങ്ങള്‍ പരിശോധിക്കുന്നതും നല്ലതാണെന്നും മന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഏത് ബാങ്കില്‍ ഉണ്ടായാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷം ആത്മ പരിശോധന നടത്തണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.