/sathyam/media/media_files/YE1oszxwXCjrn4uaOgQo.jpg)
കോഴിക്കോട്: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് കേരളത്തിലെ ബിജെപിയോട് വിരോധമുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അത് കൂടുതല്‍ വേഗത്തിലാക്കാനാണ് ജോര്‍ജ് കുര്യന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
കേരളം സര്‍വ്വ മേഖലയിലും ഒന്നാമതാണ്. ഇക്കാര്യത്തില്‍ സംവാദത്തിന് ബി ജെ പി തയ്യാറുണ്ടോ എന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു. സമരം നടത്താന്‍ തെരഞ്ഞെടുത്ത സ്ഥലം തെറ്റായിപ്പോയെന്നും അവര്‍ സമരം നടത്തേണ്ടിയിരുന്നത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനെതിരെയാണെന്നും മന്ത്രി പറഞ്ഞു.
678 കോടിയാണ് കേന്ദ്രം ആരോഗ്യ രംഗത്ത് കേരളത്തിന് നല്‍കാനുള്ളത്. അതിനെതിരെ സമരം ചെയ്യാന്‍ ബിജെപി കേരള ഘടകം തയ്യാറുണ്ടോ എന്ന് ചോദിച്ച മന്ത്രി ബോധപൂര്‍വ്വം കേന്ദ്രസര്‍ക്കാര്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.