കേരള തീരത്ത് രേഖകളില്ലാതെ മത്സ്യബന്ധനം. തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ പിടികൂടി. മീന്‍ ലേലം ചെയ്തു

രേഖകളില്ലാതെ കേരള തീരത്ത്  മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ പിടികൂടി.

New Update
Sri Lankan Navy detains 17 Tamil Nadu fishermen for border crossing, seizes boats

തിരുവനന്തപുരം: രേഖകളില്ലാതെ കേരള തീരത്ത്  മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ പിടികൂടി. വിഴിഞ്ഞം ഭാഗത്ത് നിന്നും രണ്ട് ട്രോളര്‍ ബോട്ടുകളും മൂന്ന് വള്ളങ്ങളുമാണ് മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ് പിടിച്ചത്. തമിഴ്‌നാട് ചിന്നത്തുറ സ്വദേശിയായ ബനിറ്റോ,തൂത്തൂര്‍ സ്വദേശി നസിയന്‍സ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടുകള്‍. 


Advertisment

മറൈന്‍ ആംബുലന്‍സില്‍ നടത്തിയ പട്രോളിംഗിലാണ് വിഴിഞ്ഞത്തുനിന്നും അഞ്ച് കിലോമീറ്റര്‍ ഉള്ളിലായി മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന ബോട്ടുകള്‍ പിടിയിലായത്. 


വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. രാജേഷിന്റെ നേതൃത്വത്തിലാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്. സിപിഒ ടിജു, ലൈഫ് ഗാര്‍ഡുമാരായ യൂജിന്‍ ജോര്‍ജ്, ഫ്രഡി, മറൈന്‍ ആംബുലന്‍സ് ക്യാപ്റ്റന്‍ വാല്‍ത്തൂസ് ശബരിയാര്‍, എന്‍ജിനിയര്‍ അരവിന്ദന്‍, ക്രൂമാരായ അഭിരാം, അഭിമന്യൂ, നേഴ്സ് കുബര്‍ട്ടിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്തു. കഴിഞ്ഞ ആഴ്ചയും രണ്ട് ബോട്ടുകള്‍ പിടികൂടിയിരുന്നു. തീരത്ത് പരിശോധന തുടരുമെന്ന് മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ് അറിയിച്ചു.

Advertisment