ജ​ന​പ്രി​യ മ​ദ്യ​മാ​യ 'ജ​വാ​ൻ' റ​മ്മി​ന് ശേ​ഷം, സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​രി​ട്ട് വി​പ​ണി​യി​ലി​റ​ക്കു​ന്ന പു​തി​യ ബ്രാ​ൻ​ഡി​ക്ക് പേ​രാ​യി. 'മ​ല​ബാ​ർ മി​സ്റ്റ​റി' എ​ന്നാ​ണ് പു​തി​യ മ​ദ്യ​ത്തിന്റെ പേര്

പാ​ല​ക്കാ​ട് ചി​റ്റൂ​ർ മേ​നോ​ൻ​പാ​റ​യി​ലെ മ​ല​ബാ​ർ ഡി​സ്റ്റി​ല​റീ​സി​ലാ​ണ് ഈ ​മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്

New Update
alcohol

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജ​ന​പ്രി​യ മ​ദ്യ​മാ​യ 'ജ​വാ​ൻ' റ​മ്മി​ന് ശേ​ഷം, സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​രി​ട്ട് വി​പ​ണി​യി​ലി​റ​ക്കു​ന്ന പു​തി​യ ബ്രാ​ൻ​ഡി​ക്ക് പേ​രാ​യി.

Advertisment

 'മ​ല​ബാ​ർ മി​സ്റ്റ​റി' എ​ന്നാ​ണ് പു​തി​യ മ​ദ്യ​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.


പാ​ല​ക്കാ​ട് ചി​റ്റൂ​ർ മേ​നോ​ൻ​പാ​റ​യി​ലെ മ​ല​ബാ​ർ ഡി​സ്റ്റി​ല​റീ​സി​ലാ​ണ് ഈ ​മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

 മ​ല​ബാ​ർ ഡി​സ്റ്റി​ല​റീ​സ് വി​ദേ​ശ​മ​ദ്യ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 21-ന് ​ന​ട​ക്കും.

ഈ ​ച​ട​ങ്ങി​ൽ വെ​ച്ചാ​യി​രി​ക്കും ബ്രാ​ൻ​ഡി​ന്‍റെ ഔ​ദ്യോ​ഗി​ക​മാ​യ പേ​ര് പ്ര​ഖ്യാ​പ​നം ന​ട​ക്കു​ക.

മ​ദ്യ​ത്തി​ന് പേ​ര് നി​ർ​ദ്ദേ​ശി​ക്കാ​ൻ ബെ​വ്‌​കോ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. ഇ​തി​നാ​യി ല​ഭി​ച്ച നാ​ൽ​പ്പ​തി​നാ​യി​ര​ത്തോ​ളം പേ​രു​ക​ളി​ൽ നി​ന്ന് 'മ​ല​ബാ​ർ മി​സ്റ്റ്' എ​ന്ന പേ​രാ​ണ് ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്.

എ​ന്നാ​ൽ ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ കാ​ര​ണം അ​ത് മാ​റ്റു​ക​യും എ​ക്സൈ​സ് വ​കു​പ്പ് നേ​രി​ട്ട് 'മ​ല​ബാ​ർ മി​സ്റ്റ​റി' എ​ന്ന പേ​ര് നി​ശ്ച​യി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ര ലി​റ്റ​റി​ന്‍റെ ബോ​ട്ടി​ലു​ക​ളി​ലാ​യാ​ണ് ഈ ​മ​ദ്യം വി​പ​ണി​യി​ലെ​ത്തു​ക.

ജ​വാ​ൻ റ​മ്മി​ന് സ​മാ​ന​മാ​യ കു​റ​ഞ്ഞ വി​ല​യി​ലാ​യി​രി​ക്കും മ​ല​ബാ​ർ മി​സ്റ്റ​റി​യും ല​ഭ്യ​മാ​വു​ക എ​ന്നാ​ണ് വി​വ​രം.

ദി​വ​സം 13,500 കെ​യ്‌​സ് മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള അ​ത്യാ​ധു​നി​ക പ്ലാ​ന്‍റാ​ണ് മേ​നോ​ൻ​പാ​റ​യി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ മ​ല​മ്പു​ഴ ഡാ​മി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഉ​ത്പാ​ദ​നം.

മ​ദ്യ​ത്തി​ന് പേ​രി​ടാ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ഹൈ​ക്കോ​ട​തി സ്റ്റേ ​ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ത​ന്നെ പേ​ര് നി​ശ്ച​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ മ​ദ്യ​പാ​നി​ക​ൾ​ക്കി​ട​യി​ൽ ബ്രാ​ൻ​ഡി​ക്ക് വ​ലി​യ പ്രി​യ​മു​ള്ള​തി​നാ​ൽ, മ​ല​ബാ​ർ മി​സ്റ്റ​റി വ​ലി​യ വി​ജ​യ​മാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ.

Advertisment