സംസ്ഥാന ബജറ്റ് ജനുവരി 29ന്..പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങും :സ്പീക്കര്‍ എ എന്‍ ഷംസീര്‍

സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാല്‍ എല്ലാവരെയും മോശമാക്കരുത്

New Update
an shamseer-3

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. 

Advertisment

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങും.

 ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നും സ്പീക്കര്‍ അറിയിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ സ്വകാര്യ പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ട്. 

പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കില്‍ എംഎല്‍എമാരില്‍ ആരെങ്കിലും ഒരാള്‍ പരാതി നല്‍കണം. അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല.

ഒരു കൊട്ടയിലെ ഒരു മാങ്ങ ചീത്തയായാല്‍ എല്ലാം മോശമായി എന്ന് പറയാന്‍ കഴിയില്ലല്ലോ. 

സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാല്‍ എല്ലാവരെയും മോശമാക്കരുത്. ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും സ്പീക്കര്‍ ഷംസീര്‍ പറഞ്ഞു.

Advertisment