‘കേരളാ കെയർ’; പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരാകാം

New Update
തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി രൂപികരണം റിയാദില്‍ ഏപ്രില്‍ 18 ന്

തിരുവനന്തപുരം: ‘കേരളാ കെയർ’ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. https://sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. സാന്ത്വന പരിചരണം ആവശ്യമുള്ള രോഗിക്കുവേണ്ടി ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും മാറ്റിവെക്കാൻ സന്നദ്ധരായ ആർക്കും ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Advertisment


കിടപ്പുരോഗികൾ അല്ലെങ്കിലും മാരക രോഗങ്ങളുള്ള എല്ലാവർക്കും പരിചരണം ഉറപ്പുവരുത്താനാണ് കേരളാ കെയർ വഴി ലക്ഷ്യമിടുന്നത്. ഇതിനായി സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികളുടെയും അവരെ പരിചരിക്കാൻ തയ്യാറായ സംഘടനകളുടെയും നഴ്‌സുമാരുടെയും രജിസ്ട്രേഷൻ നടപടികൾ നടന്നുവരികയാണ്.