/sathyam/media/media_files/2025/02/14/cAQI8bhYgCfeH4DNkdv4.jpg)
കോട്ടയം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം 13, 14 തീയതികളില്‍ ചങ്ങനാശേരിയില്‍ നടക്കും.
കത്തോലിക്കാ സഭയിലെ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭാ വിഭാഗങ്ങളിലായി കേരളത്തിലുള്ള 32 രൂപതകളിലെ കത്തോലിക്കാ അധ്യാപകരുടെ പൊതുവേദിയാണു കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്.
ഭിന്നശേഷി നിയമന വിഷയത്തില്‍ സര്‍ക്കാരിനെതിരെ സഭകള്‍ കടുത്ത അതൃപ്തിയില്‍ നില്‍ക്കുന്നതിനിടെയാണു സമ്മേളനവും എത്തുന്നത്. സമ്മേളനത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരായ പ്രതിഷേധം ഉയര്‍ന്നുവരും.
വിഷയത്തില്‍ എന്‍.എസ്.എസിന് അനുകൂലമായ സുപ്രീംകോടതി വിധി മറ്റു മാനേജ്‌മെന്റ്കള്‍ക്കും ബാധകമാക്കാന്‍ പുനഃപരിശോധന ഹർജി നല്‍കിയെന്നാണു വിദ്യാഭ്യാസ മന്ത്രി നിമയസഭയില്‍ പറഞ്ഞത്.
ഭിന്നശേഷി നിയമന വിഷയത്തില്‍ ക്രൈസ്തവ സഭകളുടെ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു സര്‍ക്കാര്‍ നീക്കം.
പക്ഷേ, വിവിധ കൈസ്തവ സഭകള്‍ സര്‍ക്കാരിന്റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്നു പറഞ്ഞു രംഗത്തു വന്നിരുന്നു.
സുപ്രീംകോടതിയെ സമീപിക്കുന്നതിനു മുമ്പു തന്നെ പ്രശ്നത്തിനു പരിഹാരം കാണാമായിരുന്നുവെന്നാണു സഭകളുടെ വികാരം.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കുകൂടി ബാധകമാക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയെങ്കിലും തിരിച്ചടി നേരിട്ടിരുന്നു.
സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സിംഗിള്‍ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കു കീഴിലുള്ള താത്കാലിക അധ്യാപകരും ഭിന്നശേഷിക്കാരും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
ഇതോടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ആറാഴ്ചത്തേക്കു മാറ്റുകയായിരുന്നു. ഇതോടെ ഈ സര്‍ക്കാരിന്റെ കാലത്ത് ഭിന്നശേഷി നിയമ വിഷയത്തില്‍ തീരുമാനമാകില്ലെന്ന് ഉറപ്പായി.
എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കുകൂടി ബാധകമാകുന്നതാണ് നീതിയുക്തമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
എയ്ഡഡ് സ്‌കൂളുകളില്‍ നിലവില്‍ 6,230 ജീവനക്കാര്‍ ജോലിചെയ്യുന്നത് താത്കാലിക ശമ്പള സ്‌കെയില്‍ അടിസ്ഥാനത്തിലാണ്. 17,729 പേര്‍ ജോലി ചെയ്യുന്നത് ദിവസ വേതനാടിസ്ഥാനത്തനത്തിലും.
13,14 തിയതികളില്‍ ചങ്ങനാശേരിയില്‍ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം വിഷയം ചര്‍ച്ച ചെയ്യും.
വൈള്ളിയാഴ്ച വൈകിട്ട് നാലിനു മാര്‍ ജോസഫ് പൗവ്വത്തേലിന്റെ കബറിടത്തില്‍ നിന്ന് പ്രതിനിധി സമ്മേളന വേദിയായ കുന്നന്താനം ധ്യാനകേന്ദ്രത്തിലേക്ക് ഛായാ ചിത്ര പ്രയാണം. 5.50 ന് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പതാക ഉയര്‍ത്തും.
തുടര്‍ന്നു നടക്കുന്ന പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
14ന് രാവിലെ ഒമ്പതിനു ചങ്ങനാശേരി അതിമെത്രാസന ഭവനത്തില്‍ നിന്ന് അധ്യാപക അവകാശ സംരക്ഷണ റാലി,അവകാശ സംരക്ഷണ പ്രതിജ്ഞയോടെ ആരംഭിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എസ്.ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us