'അതിദാരിദ്ര്യമുക്ത സംസ്ഥാനം', പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ച് ചൈന, ചരിത്രപരമായ നേട്ടമെന്നു ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ്

New Update
1000325758

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തെ അഭിനന്ദിച്ച് ചൈന. കേരളത്തിന്റേത് ചരിത്രപരമായ നേട്ടമാണെന്നു ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് എക്സിൽ കുറിച്ചു. 

Advertisment

ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മാനവരാശിയുടെ പൊതു ദൗത്യമാണെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാന സർക്കാരിന്റെ പോസ്റ്റർ പങ്കിട്ടാണ് ചൈനീസ് അംബാസഡറുടെ അഭിനന്ദനക്കുറിപ്പ്.

തിരുവനന്തപുരം സെൻ‌ട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. 

രാവിലെ നിയമസഭ ചേർന്നു ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് വൈകീട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ ചടങ്ങി സംഘടിപ്പിച്ചത്.

Advertisment