കേരളാ കോണ്‍ഗ്രസിനു തദ്ദേശ സ്ഥാപനങ്ങളില്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന. കോണ്‍ഗ്രസില്‍ വ്യാപക പൊട്ടിത്തെറി.. നൂറുകണക്കിനു പേര്‍ കോണ്‍ഗ്രസ് വിട്ടു പുറത്തുപോകുന്നു. പാര്‍ട്ടിവിടുന്നതു പതിറ്റാണ്ടുകളായി അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും യുഡിഎഫില്‍ പ്രതിസന്ധി സൃഷ്ടിച്ച് ജോസഫ് ഗ്രൂപ്പ്

കേരളാ കോണ്‍ഗ്രസ് കണ്ടെത്തിയ സ്ഥാനാര്‍ഥികള്‍ പലതും രാഷ്ട്രീയ കച്ചവടക്കാരാണെന്നും ആരോപണം ഉണ്ട്. അതേ സമയം, സംവരണ സീറ്റായാ വെള്ളൂര്‍ കോണ്‍ഗ്രസിനു നല്‍കി പകരം മറ്റൊരു സീറ്റ് ഒപ്പിച്ചെടുക്കാനും ജോസഫ് ഗ്രൂപ്പ് ശ്രമം നടത്തുന്നു.

New Update
pj joseph monce joseph
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഐക്യകേരളാ കോണ്‍ഗ്രസ് ആയിരുന്നപ്പോള്‍ നല്‍കിയത്രയും സീറ്റ് മാണി വിഭാഗം പിരിഞ്ഞു പോയിട്ടും കേരളാ കോണ്‍ഗ്രസിനു നല്‍കുന്നു, കോട്ടയം ഉള്‍പ്പടെയുള്ളയിടങ്ങളില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. 

Advertisment

അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും ജോസഫ് ഗ്രൂപ്പിന് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സീറ്റ് നല്‍കിയതോടെ പാര്‍ട്ടി വിടുകയാണ്. ഭൂരിഭാഗം പേരും കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണു തീരുമാനിച്ചിത്. 


നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങുന്നതോടെ പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്കു കൂടുമെന്നാണു സൂചന. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെ ഏറെ ജനകീയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിം അലക്‌സ് പാര്‍ട്ടി വിട്ടിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിലേക്കാണു ജിം ചേര്‍ന്നത്.

ഇന്നലെ കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് ബിജു മൂലങ്കുഴയും സ്ഥാനം രാജിവച്ചു. നേതൃത്വം ഏകപക്ഷീയമായി സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള കോര്‍ കമ്മിറ്റി രൂപീകരിച്ചതില്‍ പ്രതിഷേധിച്ചാണു രാജി. 

കെ.പി.സി.സി. പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധമായി രൂപീകരിച്ച കോര്‍ കമ്മിറ്റിയിലും കോര്‍കമ്മിറ്റിയില്‍ അഞ്ചു പേരുടെ വിയോജിപ്പു മറികടന്നു നടത്തിയ ഏകപക്ഷീയമായ നേതൃത്വം ഇഷ്ടക്കാരെ സ്ഥാനാര്‍ഥിയാക്കിയതെന്നു ബിജു മൂലങ്കുഴ പറയുന്നു. 

സമാന രീതിയില്‍ അതിരമ്പുഴയിലും ഏറ്റുമാനൂരും പാലായിലുമെല്ലാം കോണ്‍ഗ്രസ് പ്രവത്തകര്‍ രാജിവെച്ച് കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നു.


 കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഐക്യ കേരളാ കോണ്‍ഗ്രസ് മത്സരിച്ച എട്ടു സീറ്റും ഇക്കുറി ജോസഫ് ഗ്രൂപ്പിനു നല്‍കിയിട്ടുണ്ട്. മൂന്നു സീറ്റിനു മാത്രം അര്‍ഹതയുള്ള ജോസഫ് ഗ്രൂപ്പിന് എട്ടു സീറ്റു നല്‍കിയതു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പക്കുന്നു. 


കേരളാ കോണ്‍ഗ്രസ് കണ്ടെത്തിയ സ്ഥാനാര്‍ഥികള്‍ പലതും രാഷ്ട്രീയ കച്ചവടക്കാരാണെന്നും ആരോപണം ഉണ്ട്. അതേ സമയം, സംവരണ സീറ്റായാ വെള്ളൂര്‍ കോണ്‍ഗ്രസിനു നല്‍കി പകരം മറ്റൊരു സീറ്റ് ഒപ്പിച്ചെടുക്കാനും ജോസഫ് ഗ്രൂപ്പ് ശ്രമം നടത്തുന്നു. കോട്ടയം നഗരസഭയില്‍ ചിലയിടങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നാണു ജോസഫ് ഗ്രൂപ്പിലെ ചലരുടെ വെല്ലു വളി.

പത്തനംതിട്ട യു.ഡി.എഫിലും ജോസഫ് ഗ്രൂപ്പ് പ്രതിസന്ധി സൃഷ്ടിക്കുന്നു. ജില്ലാപഞ്ചായത്തില്‍ അധിക സീറ്റ് വേണമെന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതാണു തര്‍ക്കം ഉടലെടുക്കാന്‍ കാരണമായത്. ജോസഫിനു സീറ്റ് കൊടുക്കേണ്ടെന്നു കോണ്‍ഗ്രസ് നേതൃത്വവും തീരുമാനിച്ചതോടെ യു.ഡി.എഫില്‍ തമ്മിലടി കടുത്തിട്ടുണ്ട്. 


ഇടുക്കിയിലും ജോസഫ് വിഭാഗവുമായി ബന്ധപ്പെട്ട യു.ഡി.എഫില്‍ തര്‍ക്കം നടക്കുന്നുണ്ട്. ഇവിടെ ലീഗാണ് ഇടഞ്ഞു നില്‍ക്കുന്നത്. ജോസഫ് വിഭാഗത്തിന് അമിത പരിഗണന നല്‍കി ലീഗിനെ അവഗണിക്കുന്നുവെന്നാണ് ഇവിടത്തെ പരാതി. ജില്ലാ പഞ്ചായത്തില്‍ സീറ്റില്ലാതെ വന്നതും ലീഗിന്റെ രോഷം കടുപ്പിച്ചിട്ടുണ്ട്.


തിരുവനന്തപുരം കോര്‍പ്പറേഷനിലും കേരള കോണ്‍ഗ്രസിന്റെ ജോസഫ് വിമത ഭീഷണിയില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അമര്‍ഷം ഉണ്ട്. തിരുവനന്തപുരം നഗരസഭയിലാണ് 25ല്‍ പരം വാര്‍ഡുകളില്‍ ജോസഫ് ഗ്രൂപ്പ് സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ശ്രമിച്ചത്. മുന്നണി മര്യാദകള്‍ എല്ലാം ലംഘിച്ചുകൊണ്ടുള്ള ഈ നീക്കം ഒരുകാരണവശാലും അംഗീകരിക്കിെല്ലന്ന നിലപാട് യു.ഡി.എഫ് നേതൃത്വം എടുത്തിരുന്നു.

പാര്‍ട്ടിയുടെ തട്ടകം എന്നു കരുതപ്പെടുന്ന ഇടുക്കിയിലും കോട്ടയത്തും പോലും ഇപ്പോള്‍ അത്ര ശക്തിയില്ലാത്ത പ്രസ്ഥാനമാണു ജോസഫ് ഗ്രൂപ്പ്. തിരുവനന്തപുരത്ത് അതിന്റെ കാര്യം തീര്‍ത്തും കഷ്ടവുമാണ്. അതുകൊണ്ടു തന്നെ അവരെ അവഗണിക്കാമെങ്കിലും മുന്നണിയുടെ കെട്ടുറപ്പ് സംബന്ധിച്ച് അനാവശ്യചര്‍ച്ചകള്‍ക്ക് ഈ നീക്കം വഴിവയ്ക്കുമെന്നാണു യു.ഡി.എഫ് നേതൃത്വത്തിന്റെ അനുമാനം. 

എന്നാല്‍, കോട്ടയം ഉള്‍പ്പടെയുള്ള സ്ഥലത്ത് ആവശ്യത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് വിട്ടു വീഴച ചെയ്യുന്നതാണു പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്നത്. വിരലിൽ എണ്ണാവുന്ന നേതാക്കള്‍ മാത്രമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പോലും ആരുമല്ല. സ്ഥാനാര്‍ഥിയെ തന്നിഷ്ട പ്രകാരം പ്രഖ്യാപിച്ചാല്‍ അവരെ വിജയിപ്പിക്കേണ്ട ബാധ്യത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ്.  

Advertisment