'ഓട്ടോറിക്ഷ'യ്ക്ക് വിട്ടുവീഴ്ച ചെയ്ത വകയില്‍ യുഡിഎഫിന് നഷ്ടമായത് 10 ശതമാനത്തോളം തദ്ദേശ വാര്‍ഡുകള്‍ എന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. മല്‍സരിക്കാന്‍ വാര്‍ഡ‍ും സ്ഥാനാര്‍ഥിയേയും ഉള്‍പ്പെടെ നല്‍കി കേരള കോണ്‍ഗ്രസിനെ പരിഗണിച്ച ശേഷവും വിജയിച്ചവര്‍ക്ക് പദവികള്‍ക്കായി ജോസഫിന്‍റെ വിലപേശല്‍. പിടിച്ചുവാങ്ങിയ സീറ്റുകള്‍ മല്‍സരിക്കാന്‍ ആളില്ലാതെ തിരിച്ചു നല്‍കിയതും യാഥാര്‍ഥ്യം. ഘടക കക്ഷികള്‍ യുഡിഎഫിന് ബാധ്യതയാകുമ്പോള്‍

കോട്ടയം ജില്ലാ പഞ്ചായത്തില്‍ 8 സീറ്റുകള്‍ വാങ്ങിയതില്‍ ഒരെണ്ണം സ്ഥാനാര്‍ഥിയെ കിട്ടാത്തതിനാല്‍ കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗം കോണ്‍ഗ്രസിന് മടക്കി നല്‍കി. അവിടെ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ച സ്ഥാനാര്‍ഥി ജയിക്കുകയും ചെയ്തു.

New Update
pj joseph
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ജനപിന്തുണയില്ലാത്ത ഘടകകക്ഷികള്‍ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്ത തദ്ദേശ, നഗരസഭാ വാര്‍ഡുകളില്‍ 'കൈപ്പത്തി' ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുകയായിരുന്നെങ്കില്‍ കൂടുതല്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിയുമായിരുന്നെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍.

Advertisment

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനായി നീക്കിവച്ച സീറ്റുകളില്‍ ഭൂരിപക്ഷവും തോല്‍ക്കുകയായിരുന്നു. സീറ്റ് വിഭജന ഘട്ടത്തില്‍ ഉറച്ച യുഡിഎഫ് വാര്‍ഡുകള്‍ തിരഞ്ഞുപിടിച്ച് കേരള കോണ്‍ഗ്രസ് ചോദിച്ചുവാങ്ങുകയായിരുന്നു. അങ്ങനെ നേടിയെടുത്ത ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇവര്‍ക്കായി സ്ഥാനാര്‍ഥികളെ കൂടി നല്‍കേണ്ട ഗതികേട് കോണ്‍ഗ്രസിനുണ്ടായി.


കോട്ടയം ജില്ലാ പഞ്ചായത്തിലും പാലായിലെ മീനച്ചില്‍ പഞ്ചായത്തിലും ഉള്‍പ്പെടെ ഒടുവില്‍ മല്‍സരിക്കാന്‍ സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ നേടിയെടുത്ത സീറ്റുകള്‍ കോണ്‍ഗ്രസിന് തിരിച്ചു നല്‍കേണ്ട സ്ഥിതിയും ഉണ്ടായി. ഒടുവില്‍ കൈപ്പത്തിയില്‍ മല്‍സരിച്ചവര്‍ ജയിക്കുകയും തരംഗം ഉണ്ടായിട്ടുപോലും 'ഓട്ടോറിക്ഷ'യില്‍ മല്‍സരിച്ചവരിലേറെയും തോല്‍ക്കുന്നതുമായിരുന്നു സാഹചര്യം. 

ജയസാധ്യതയുള്ള 10 ശതമാനത്തോളം വാര്‍ഡുകളെങ്കിലും കേരള കോണ്‍ഗ്രസിന് നല്‍കിയ വകയില്‍ പരാജയം ഉണ്ടായതായാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.


സീറ്റും സ്ഥാനാര്‍ഥിയേയും നല്‍കി വിജയിപ്പിച്ചെടുത്ത ശേഷം ഭരണ സ്ഥാനങ്ങള്‍ വീതം വയ്ക്കേണ്ട ഗതികേടും ഇപ്പോള്‍ കോണ്‍ഗ്രസ് അനുഭവിക്കുകയാണ്.


കോട്ടയം ജില്ലാ പഞ്ചായത്തില്‍ 8 സീറ്റുകള്‍ വാങ്ങിയതില്‍ ഒരെണ്ണം സ്ഥാനാര്‍ഥിയെ കിട്ടാത്തതിനാല്‍ കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗം കോണ്‍ഗ്രസിന് മടക്കി നല്‍കി. അവിടെ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ച സ്ഥാനാര്‍ഥി ജയിക്കുകയും ചെയ്തു.

ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ ലേബലി‍ല്‍ വിജയിച്ചു കയറിയ കേരള കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്‍റ് പദവി വീതം വ്യ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതാണ് സാഹചര്യം. കോട്ടയത്ത് സ്വന്തം നിലയില്‍ കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്തില്‍ കേവല ഭൂരിപക്ഷമുണ്ട്.

പല തദ്ദേശ സ്ഥാപനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. അണികളും പ്രവര്‍ത്തകരുമില്ലാതെ സീറ്റുകള്‍ ചോദിച്ചു വാങ്ങി പരാജയപ്പെട്ട ശേഷം തങ്ങളുടെ ചിലവില്‍ വിജയിച്ചവര്‍ക്കു വേണ്ടി ഭാരവാഹിത്വങ്ങള്‍ ആവശ്യപ്പെടുകയാണ് കേരള കോണ്‍ഗ്രസ്  ചെയ്യുന്നത്. അത് അനുവദിച്ചുകൊടുക്കേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭൂരിപക്ഷത്തിനുമുള്ളത്.   

Advertisment