യു.ഡി.എഫില്‍ പ്രതിസന്ധി സൃഷ്ടിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. തലനാട് സീറ്റ് കോണ്‍ഗ്രസ് നല്‍കുമെന്നു പ്രതീക്ഷിച്ചു സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. ആ മോഹം വ്യാമോഹമെന്നു കോണ്‍ഗ്രസ്. വിലപേശല്‍ നടത്തുന്ന ജോസഫ് ഗ്രൂപ്പിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

സ്ഥാനാര്‍ഥിയെ വരെ തീരുമാനിച്ചെന്നു കേരളാ കോണ്‍ഗ്രസ് അറിയിച്ചിട്ടും കോണ്‍ഗ്രസ് വഴങ്ങാതെ വന്നതോടെ കേരളാ കോണ്‍ഗ്രസ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

New Update
kottayam-joseph-kerala-ud.1.2586603

കോട്ടയം: യു.ഡി.എഫില്‍ ജോസഫ് ഗ്രൂപ്പ് നടത്തുന്നത് വിലപേശല്‍ രാഷ്ട്രീയം.. തന്നിഷ്ട പ്രകാരം പ്രവര്‍ത്തിച്ചിട്ട് കോണ്‍ഗ്രസ് കുടപിടിക്കമെന്നു പറഞ്ഞാല്‍ അനുസരിക്കാന്‍ കഴിയില്ല. 

Advertisment

ജോസഫ് ഗ്രൂപ്പിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. തലനാട് ഡിവിഷന്‍ സംബന്ധിച്ച് കേരള കോണ്‍ഗ്രസിന്റെ അവശകാശ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 

ഇന്നലെ വൈകിട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നതിനിടെ കേരളാ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച അലസി പിരിഞ്ഞിരുന്നു.


കഴിഞ്ഞതവണത്തെ എട്ടു സീറ്റ് എന്നതില്‍ ഒതുങ്ങാം എന്നും പകരം തലനാട് സീറ്റ് വേണമെന്നും കേരള കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍, വിട്ടു നല്‍കാന്‍ ആവില്ലെന്ന ഉറച്ച നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചത്. 


സ്ഥാനാര്‍ഥിയെ വരെ തീരുമാനിച്ചെന്നു കേരളാ കോണ്‍ഗ്രസ് അറിയിച്ചിട്ടും കോണ്‍ഗ്രസ് വഴങ്ങാതെ വന്നതോടെ കേരളാ കോണ്‍ഗ്രസ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. 

ഇന്നു ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിനു ശേഷമാകും കേരളാ കോണ്‍ഗ്രസിന്റെ തുടര്‍ തീരുമാനങ്ങള്‍. ജോസഫ് വിഭാഗം തലനാട് ഉൾപ്പടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയും പ്രചാരണത്തിനു തയാറെടുക്കുകയും ചെയ്തിരുന്നു. 


ഇത് കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കുന്നത് തുല്യമാണ്. അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന കേരളാ കോണ്‍ഗ്രസിന് ഇപ്പോൾ യു.ഡി എഫിൽ നല്‍കുന്നുണ്ട്. 


കോട്ടയത്ത് രണ്ടായിരം പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത പര്‍ട്ടിയാണ് ജോസഫ് ഗ്രൂപ്പ്. അവര്‍ക്കു സീറ്റു നല്‍കിയത് മുന്നണി മര്യാദകളുടെ ഭാഗമാണ്. പക്ഷേ, ഇതു മുതലെടുക്കാനാണ് കേരളാ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 

കോട്ടയത്തിനു പുറമേ ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും ജോസഫ് ഗ്രൂപ്പ് പ്രതിസന്ധി സൃഷ്ടിക്കുന്നത് കോണ്‍ഗ്രസിനു തലവേദനയാണ്.

Advertisment