/sathyam/media/media_files/2025/12/01/monce-joseph-sunny-joseph-2025-12-01-16-48-52.jpg)
കോട്ടയം: എലിക്കുളത്തും യു.ഡി.എഫിനു തലവേദനയായി ജോസഫ് ഗ്രൂപ്പ്. മുന്നണിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ മുന്നണി വിരുദ്ധ പ്രവര്‍ത്തനങ്ങളാണു ജോസഫ് ഗ്രൂപ്പ് നടത്തുന്നത്.
എലിക്കുളം പഞ്ചായത്ത് നാലാം വാര്‍ഡില്‍ യു.ഡി.എഫിന്റെ ഔദ്യോഗികസ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ജോസഫ് തോമസാണു കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത്.
എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഭാരവാഹിയായിരുന്ന സാവിച്ചന്‍ പാംപ്ലാനി സ്വതന്ത്രനായി മത്സരരംഗത്തുണ്ട്. ഇതു യു.ഡി.എഫിനു തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
കോട്ടയത്ത് മാത്രമല്ല, ഇടുക്കിയിലും എന്തിനു പ്രവര്‍ത്തകരില്ലാത്ത തിരുവനന്തപുരത്തു വരെ ജോസഫ് ഗ്രൂപ്പ് പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഇത്തവണ കൂടുതല്‍ സീറ്റില്‍ വിജയിക്കാനായില്ലെങ്കില്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പിന്റെ വിലപേശല്‍ ശേഷി കുറയും. ഇതു മുന്നില്‍ക്കണ്ടാണു ജോസഫ് ഗ്രൂപ്പ് നടത്തുന്ന വിമത നീക്കങ്ങള്‍ എന്ന വിവരങ്ങളും പുറത്തേക്കു വരുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ സീറ്റില്‍ വിജയിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളുടെ സീറ്റുകള്‍ തിരിച്ചെടുക്കുന്നതു തടയാനാകുമെന്നു ജോസഫ് ഗ്രൂപ്പ് കരുതുന്നു.
കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പ് മത്സരിച്ച ഏറ്റുമാനൂരും ചങ്ങനാശേരിയും ഉള്‍പ്പടെ ഇക്കുറി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നുറപ്പാണ്.
എന്നാല്‍, യു.ഡി.എഫ് വിജയിക്കുമെന്നുറപ്പിച്ച പല സീറ്റിലും ജോസഫ് ഗ്രൂപ്പ് വിമതരെ ഇറക്കിയതോടെ യു.ഡി.എഫിന്റെ വജയ സാധ്യത ചോദ്യം ചെയ്യപ്പെടുന്നു.
പലയിടത്തും കോണ്‍ഗ്രസിനു വിമതരായാണു ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ ഇറക്കിയിരിക്കുന്നത്. തങ്ങളുടെ ഔദാര്യം കൊണ്ടു വിജയക്കുന്ന പാര്‍ട്ടി തങ്ങള്‍ക്കെതിരെ മത്സരിക്കാന്‍ ഇറങ്ങിയതു കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിക്കുന്നു. തിക്ത ഫലം ജോസഫ് ഗ്രൂപ്പ് അനുഭവിക്കുമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us