Advertisment

കേരള കോണ്‍ഗ്രസിന് കഴിവും പ്രാപ്തിയും ജയസാധ്യതയുമുള്ള സ്ഥാനാര്‍ഥിയില്ലെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവന വിഴുങ്ങി കോട്ടയം ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കും. ഫ്രാന്‍സിസ് ജോര്‍ജിനു പകരം പിജെ ജോസഫോ മോന്‍സ് ജോസഫോ മല്‍സരിക്കണമെന്ന് കോണ്‍ഗ്രസ് വീണ്ടും ആവശ്യപ്പെട്ടേക്കും. കോട്ടയത്തിന്‍റെ കാര്യത്തില്‍ യുഡിഎഫിന്‍റെ അന്തിമ തീരുമാനം 14 -ന്

കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സ്ഥാനാര്‍ഥിയുണ്ടെന്ന കാര്യം കേരള കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു. കോട്ടയം സീറ്റില്‍ പിജെ ജോസഫോ മോന്‍സ് ജോസഫോ മല്‍സരിക്കുന്നതിനു പകരം സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പേര് മുന്നോട്ടു വച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്.

New Update
francis george pj joseph monce joseph

കോട്ടയം: കേരള കോണ്‍ഗ്രസില്‍ നിന്നും കോട്ടയം സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെ കോട്ടയത്തിനുവേണ്ടി നീക്കം ശക്തമാക്കി കേരള കോണ്‍ഗ്രസ്. 14 -ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ കോട്ടയത്തിന്‍റെ കാര്യത്തില്‍ നിലപാട് കര്‍ശനമാക്കാനാണ് പിജെ ജോസഫിന്‍റെ നീക്കം. സീറ്റ് ലഭിച്ചാല്‍ ഇവിടെ ഫ്രാന്‍സിസ് ജോര്‍ജിനെ മല്‍സരിപ്പിക്കാനാണ് ജോസഫിന്‍റെ തീരുമാനം.

Advertisment

കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയില്ലെന്നും കഴിവും പ്രാപ്തിയുമുള്ള വിജയിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥി കോണ്‍ഗ്രസിനുണ്ടെന്നുമാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സ്ഥാനാര്‍ഥിയുണ്ടെന്ന കാര്യം കേരള കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു. കോട്ടയം സീറ്റില്‍ പിജെ ജോസഫോ മോന്‍സ് ജോസഫോ മല്‍സരിക്കുന്നതിനു പകരം സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പേര് മുന്നോട്ടു വച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. ഇടുക്കിയില്‍ മല്‍സരിച്ച് 2 തവണ ജയിക്കുകയും 5 തവണ പരാജയപ്പെടുകയും ചെയ്തയാളാണ് ഫ്രാന്‍സിസ് ജോര്‍ജ്.

മാത്രമല്ല, 2009 -നുശേഷം മാത്രം 4 തവണ പാര്‍ട്ടിയും 4 തവണ മുന്നണിയും മാറി. 2016 തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കേരള കോണ്‍ഗ്രസ് പിളര്‍ത്തി ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉണ്ടാക്കി യുഡിഎഫ് വിട്ടത് മുന്നണിക്ക് ദോഷം ചെയ്തിരുന്നു.

അങ്ങനെയൊരാളെ വീണ്ടും മല്‍സരിപ്പിക്കുന്നതിനെതിരായിരുന്നു സുധാകരന്‍റെ പ്രതികരണം. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥി ഉണ്ടെങ്കില്‍ മാത്രമേ സീറ്റ് അനുവദിക്കുകയുള്ളു എന്ന് കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സുധാകരന്‍റെ പ്രസ്താവനയ്ക്കെതിരെ കേരള കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെ കഴിഞ്ഞ ദിവസം തന്നെ സുധാകരന്‍റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തര്‍ക്കം മയപ്പെടുത്തിയിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ് കഴിവും പ്രാപ്തിയും ഇല്ലാത്ത നേതാവാണെന്നല്ല സുധാകരന്‍ ഉദ്ദേശിച്ചതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. 

പക്ഷേ കേരള കോണ്‍ഗ്രസിന് വലിയ ക്ഷീണം ഉണ്ടാക്കിയാണ് സുധാകരന്‍റെ പ്രസ്താവന. എങ്കില്‍പോലും കേരള കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചാല്‍ ഇത്തവണത്തേയ്ക്ക് മാത്രമായി സീറ്റ് അവര്‍ക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായേക്കാം.

പക്ഷേ ദുര്‍ബലമായ ഫ്രാന്‍സിസ് ജോര്‍ജിനു പകരം മറ്റൊരു സ്ഥാനാര്‍ഥിയെ പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കാം. പിജെ ജോസഫിനോട് മല്‍സരിക്കണമെന്ന ആവശ്യം ഉന്നയിച്ചേക്കാം. അതല്ലെങ്കില്‍ മോന്‍സ് ജോസഫിനെ മല്‍സരിപ്പിക്കുന്ന കാര്യവും ആവശ്യപ്പെട്ടേക്കാം. അന്തിമ തീരുമാനം പിജെ ജോസഫിന്‍റേതാകും.

Advertisment