രണ്ടില വാടിയില്ല. കോട്ടയത്ത് കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവുമധികം വോട്ട് വിഹിതം നേടി കേരളാ കോണ്‍ഗ്രസ് എം. ലോക്സഭാ- നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ പതിനാറായിരം വോട്ടിന് പിന്നില്‍ പോയ പാലാ നിയോജകമണ്ഡലത്തില്‍ 2190 വോട്ടുകളുടെ ഭൂരിപക്ഷം. ബിജെപിയില്‍ നിന്ന് മുത്തോലി പിടിച്ചെടുത്തത് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷവുമായി. ആഞ്ഞുവീശിയ തരംഗത്തിലും ഉലയാതെ ജോസ് കെ മാണിയും പാര്‍ട്ടിയും - കണക്കുകള്‍ ഇങ്ങനെ

പാലാ മുന്‍സിപ്പാലിറ്റിയില്‍ കഴിഞ്ഞ പ്രാവശ്യം രണ്ടിലയില്‍ നേടിയ 10 സീറ്റുകളും കേരളാ കോണ്‍ഗ്രസ് നിലനിര്‍ത്തി. ഒപ്പത്തിനൊപ്പം വോട്ടുകള്‍ ലഭിച്ച ഒരു വാര്‍ഡില്‍ കുറി ഇട്ട് വിജയിയെ നിശ്ചയിച്ചപ്പോഴാണു പാര്‍ട്ടിക്ക് ആ സീറ്റ് നഷ്ടപ്പെട്ടത്.

New Update
jose k mani kerala congress m
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: തരംഗങ്ങള്‍ പലതും കടന്നു പോകും.. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വോട്ട് ഷെയര്‍ അങ്ങനെ തന്നെ നില്‍ക്കും. ഇക്കുറിയും അതിനു മാറ്റം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് തദ്ദേശ തെരെഞ്ഞെടുപ്പിലെ വോട്ടുനിലയിലൂടെ കേരളാ കോണ്‍ഗ്രസ് (എം) തെളിയിക്കുന്നത്. 

Advertisment

തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതോടെ കോട്ടയത്ത് കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും അധികം സീറ്റുകളും വോട്ട് വിഹിതവും നേടിയ പാര്‍ട്ടി ഇപ്പൊഴും കേരളാ കോണ്‍ഗ്രസ് (എം) തന്നെയാണെന്നതാണ് ശ്രദ്ധേയം.


കേരളാ കോണ്‍ഗ്രസ് (എം) തകര്‍ന്നു എന്നുള്ള പ്രചാരണങ്ങളെ കണക്കുകള്‍ നിരത്തിയാണു ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവര്‍ പ്രതിരോധിക്കുന്നത്. 

കേരളാ കോണ്‍ഗ്രസിന്റെ തട്ടകമായ പാലായില്‍ വന്‍ തിരിച്ചടിയെന്നായിരുന്നു ഒരു പ്രചാരണം. പാലാ നിയോജക മണ്ഡലത്തില്‍ ഗ്രാമപഞ്ചായത്ത് -  മുനിസിപ്പല്‍ വാര്‍ഡുകളില്‍ യുഡിഎഫ് 91 സീറ്റുകള്‍ നേടിയപ്പോള്‍ തൊട്ടുപിന്നിലായി കേരളാ കോണ്‍ഗ്രസ് എം പിന്‍ബലത്തില്‍ എല്‍.ഡി.എഫിന് 87 സീറ്റുകളും ലഭിച്ചു. 

പാലാ മുന്‍സിപ്പാലിറ്റിയില്‍ കഴിഞ്ഞ പ്രാവശ്യം രണ്ടിലയില്‍ നേടിയ 10 സീറ്റുകളും കേരളാ കോണ്‍ഗ്രസ് നിലനിര്‍ത്തി. ഒപ്പത്തിനൊപ്പം വോട്ടുകള്‍ ലഭിച്ച ഒരു വാര്‍ഡില്‍ കുറി ഇട്ട് വിജയിയെ നിശ്ചയിച്ചപ്പോഴാണു പാര്‍ട്ടിക്ക് ആ സീറ്റ് നഷ്ടപ്പെട്ടത്.

pala municipality seat position


മാത്രമല്ല നഗരസഭയില്‍ ആകെ പോള്‍ ചെയ്ത 13417 വോട്ടുകളില്‍ 6247 വോട്ടുകള്‍ നേടി 46.75% വോട്ടുകളുമായി എല്‍ ഡി എഫ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. യു ഡി എഫ് 8.75 ശതമാനം പിന്നിലായി 5098 വോട്ടുകള്‍ മാത്രമാണ് നേടിയത്.


പാലാ നിയോജക മണ്ഡലത്തില്‍ ആകെ വോട്ടുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിന് തൊട്ടടുത്തുതന്നെ കേരളാ കോണ്‍ഗ്രസ് ഉണ്ട്. മാത്രമല്ല കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ പതിനാറായിരം വരെ വോട്ടുകള്‍ക്ക് ഇടതുപക്ഷം പിന്നില്‍ പോയിടത്ത് ഈ തെരെഞ്ഞെടുപ്പില്‍ 2190 വോട്ടുകള്‍ക്ക് എല്‍ ഡി എഫ് മുന്നിലാണ്. കേരളാ കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ച് ഇത് വലിയ ആശ്വാസം തന്നെയാണ്.   

പാലായില്‍ തന്നെ കഴിഞ്ഞ പ്രാവശ്യം ബി.ജെ.പി ഭരിച്ച കോട്ടയം ജില്ലയിലെ ഏക പഞ്ചായത്തായ മുത്തോലി പഞ്ചായത്ത് ഇത്തവണ എല്‍.ഡി.എഫ് പിടിച്ചെടുത്തു. അവിടെ കേരള കോണ്‍ഗ്രസ് എമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ട്. മാത്രമല്ല ഇവിടെ യു ഡി എഫിനെക്കാള്‍ 21.78 ശതമാനം വോട്ടുകള്‍ക്ക് കേരള കോണ്‍ഗ്രസ് പിന്‍ബലത്തില്‍ എല്‍ ഡി എഫ് മുന്നിലാണ്.

mutholy panchayath


മുത്തോലി പഞ്ചായത്തില്‍ ആകെ പോള്‍ ചെയ്ത 10809 വോട്ടുകളില്‍ 5274 (48.79%)വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചു. ഇവിടെ രണ്ടു സീറ്റ് സി.പി.എമ്മിനും ബാക്കിയുള്ള ഏഴു വാര്‍ഡുകളില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. 


moonnilavu panchayath

മൂന്നിലവ് പഞ്ചായത്തില്‍ 41 % വോട്ട് ഷെയറോടെ എല്‍.ഡി.എഫ് ഭരണം പിടിച്ചതും കേരളാ കോണ്‍ഗ്രസ് എമ്മാണ്. ഇവിടെ യു.ഡി.എഫിന് ലഭിച്ചതാകട്ടേ 35.97 ശതമാനം മാത്രം. തലനാട് പഞ്ചായത്തില്‍ 47% വോട്ടുകള്‍ എല്‍.ഡി.എഫിനാണ്. 

karoor panchayath

കരൂര്‍ പഞ്ചായത്തില്‍ 40.81% വോട്ടുകള്‍ എല്‍.ഡി.എഫ് നേടി. ഒരു സീറ്റിന്‍റെ കുറവില്‍ ഭരണം നഷ്ടമായെങ്കിലും 4.17 ശതമാനം വോട്ടുകള്‍കൂടെ ഭൂരിപക്ഷം ഇവിടെ എല്‍ ഡി എഫിനുണ്ട്. എന്നാല്‍ ഒരു സ്വതന്ത്രന്‍റെ പിന്‍ബലത്തില്‍ വേണം ഇവിടെ യു ഡി എഫിന് ഭരണം നടത്താന്‍.


ഭരണങ്ങാനം പഞ്ചായത്ത് യു.ഡി.എഫ് ലഭിച്ചത് വെറും 2.17 ശതമാനം വോട്ടിന്റെ ലീഡ് മാത്രമാണുള്ളത്. ഭരണങ്ങാനം, തലപ്പലം, മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളില്‍ ഇത്തവണ സീറ്റുകള്‍ കൂടുകയാണു ചെയ്തത്. 


bharanganam panchayath

പാലായില്‍ കഴിഞ്ഞ പ്രാവശ്യം വാര്‍ഡുകള്‍ 44 ആയിരുന്നത് 47 ആയി കൂടി. കോട്ടയം നഗരസഭയില്‍ കേരള കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം ഒന്നില്‍ നിന്ന് മൂന്നാക്കി വര്‍ധിപ്പിച്ചു. കോട്ടയം നഗരസഭയില്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കുറി പാര്‍ട്ടി നേട്ടമുണ്ടാക്കി.  

thalanadu panchayath

കഴിഞ്ഞ തവണ സീറ്റില്ലാതിരുന്ന പനച്ചിക്കാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് ഒരു സീറ്റ് വിജയിച്ചു.

ഏറ്റുമാനൂരില്‍ ഉണ്ടായിരുന്ന എട്ടു സീറ്റുകള്‍  നിലനിര്‍ത്തി.  ജില്ലയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് സാധിച്ചു. പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിലെ മറ്റെല്ലാ കക്ഷികള്‍ക്കും സീറ്റ് കുറഞ്ഞപ്പോള്‍ കനത്ത തോല്‍വി സംഭവിക്കാതെയാണ് കേരള കോണ്‍ഗ്രസ് നില്‍ക്കുന്നത്.

Advertisment