/sathyam/media/media_files/2025/12/27/sudha-shaji-prince-kuriath-ruby-jose-2025-12-27-16-18-15.jpg)
കോട്ടയം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തട്ടകമാണു പാലാ. ആകെ 26 സീറ്റുകളുള്ള പാലാ നഗരസഭയില്‍ പന്ത്രണ്ടു സീറ്റുകള്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ കേരളാ കോണ്‍ഗ്രസ് പത്തു സീറ്റിലും വിജയിച്ചിരുന്നു. ഒരു സീറ്റ് നഷ്ടപ്പെട്ടതു നറുക്കെടുപ്പിലൂടെയും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ പരാജയപ്പെടുത്താന്‍ തൃശൂരില്‍ പോയി വോട്ടു ചേര്‍ത്തു സുരേഷ് ഗോപിക്കു വോട്ടു ചെയയ്ത ബിജു പുളിക്കകണ്ടത്തിന്റെയും സഹോദരന്‍ ബിനു, ബിനുവിന്റെ മകള്‍ ദിയ, കോണ്‍ഗ്രസ് വിമത മായാ രാഹുല്‍ എന്നിവരുടെ പിന്തുണയില്‍ യു.ഡി.എഫ് അധികാരത്തിലേറുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/12/27/diya-maya-rahul-2025-12-27-16-27-08.jpg)
ദിയയെ അധ്യക്ഷയാക്കി, ഉപാധ്യക്ഷ സ്ഥാനം മായാ രാഹുലിനും നല്‍കേണ്ടി വന്നു. ബാക്കിയുള്ള സ്ഥാനങ്ങള്‍ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ എല്‍.ഡി.എഫിനുള്ളതാണ്. എന്നാല്‍, പാലായില്‍ കേരളാ കോണ്‍ഗ്രസ് എം. അവസാനിച്ചു എന്നുള്ള തരത്തില്‍ പ്രചാരണങ്ങള്‍ എതിരാളികള്‍ ആരംഭിച്ചരുന്നു.
ഇത്തരം കുപ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് ഇന്നു പഞ്ചായത്ത് അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന ദിവസം അരങ്ങേറിയത്. പാലാ നഗരസഭ യു.ഡി.എഫ് പിടിച്ചെടുത്തതിനു സമാനമായി കരൂര്‍ പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചെടുത്തു.
/filters:format(webp)/sathyam/media/media_files/2025/12/27/prince-kuriath-2025-12-27-16-30-26.jpg)
കരൂരില്‍ പ്രസിഡന്റ് സ്ഥാനത്തിനായി യു.ഡി.എഫില്‍ ഉണ്ടായ തര്‍ക്കം മുതലെടുത്ത് സ്വതന്ത്രനു പിന്തുണ നല്‍കി എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. സ്വതന്ത്ര അംഗം പ്രിന്‍സ് കുര്യത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പാലാ നഗരസഭയില്‍ നിന്നു വിഭിന്നമായി കരൂരില്‍ മറ്റു സ്ഥാനങ്ങള്‍ എല്ലാം എല്‍.ഡി.എഫിനാണ് എന്നതും പ്രത്യേകതയാണ്.
മൂന്നിലവില്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷം ഭരണം എല്‍.ഡി.എഫ് പിടിച്ചു. ഭരണങ്ങാനത്തും ഭാഗ്യം എല്‍.ഡി.എഫിനൊപ്പമായി.
ഭരണങ്ങാനത്ത് കേരള കോണ്‍ഗ്രസ് (എം) അംഗം സുധാ ഷാജിയാണു നറുക്കെടുപ്പില്‍ ഭാഗ്യം കൈപ്പിടിയിലാക്കിയത്. യു.ഡി.എഫിലെ കെ.ഡി.പി അംഗം വിനോദ് വേരനാനിയെയാണ് പരാജയപ്പെടുത്തിയത്. മുന്‍ അംഗം കൂടിയായ സുധാ ഷാജിക്ക് അഞ്ചു വര്‍ഷവും പ്രസിഡന്റായി തുടരാം.
/filters:format(webp)/sathyam/media/media_files/2025/12/27/sugha-shaji-2025-12-27-16-30-59.jpg)
മുത്തോലിയില്‍ കേരളാ കോണ്‍ഗ്രസ് (എം) അംഗം റൂബി ജോസ് എതിരില്ലാതെ വിജയിച്ചു. ഇവിടെ കേരളാ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്.
ഒരംഗം മാത്രമുള്ള യു.ഡി.എഫില്‍ കോണ്‍ഗ്രസിന് അംഗങ്ങള്‍ ഇല്ലെന്നതും പ്രത്യേകതയാണ്. 14 അംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 11 അംഗങ്ങളാണു മുത്തോലിയിലുള്ളത്. കഴിഞ്ഞ തവണ ബി.ജെ.പി ഭരിച്ച പഞ്ചായത്താണ് മുത്തോലി.
/filters:format(webp)/sathyam/media/media_files/2025/12/27/ruby-jose-2025-12-27-16-32-30.jpg)
തലനാട്ടിലും ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. പഞ്ചായത്തുകളും യു.ഡി.എഫ് പിടിച്ചടക്കി എന്നുള്ള പ്രചാരണമാണു പൊളിഞ്ഞത്.
കേരളാ കോണ്‍ഗ്രസ് എമ്മിനെ പാലായില്‍ നിന്നും തുടച്ചു നീക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചവര്‍ക്കുള്ള മറുപടി കൂടിയാണു പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് നേടിയ വിജയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us