ഫണ്ട് അനുവദിച്ചത് തോമസ് ചാഴികാടന്‍ എം.പി. ആയിരുന്നപ്പോള്‍. തങ്ങള്‍ ഇടപെട്ടാണ് മുടങ്ങി കിടന്ന പ്രവൃത്തികള്‍ പുനരാരംഭിച്ചതെന്നു ഫ്രാന്‍സിസ് ജോര്‍ജും ചാണ്ടി ഉമ്മനും. ഇരുവരും റോഡിന്റെ പിതൃത്വം ഏറ്റെടുക്കുവാന്‍ വന്നത് അപഹാസ്യമാണെന്നു കേരള കോണ്‍ഗ്രസ് (എം)

ഇരുവരുടെയും നടപടി അപഹാസ്യമെന്ന് കേരള കോണ്‍ഗ്രസ് (എം). പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 കോടി 7 ലക്ഷം രൂപ അനുവദിച്ചത് മുന്‍ എം.പി തോമസ് ചാഴികാടനാണ്.

New Update
1223345555

കോട്ടയം: പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ അകലക്കുന്നു പഞ്ചായത്തിലൂടെ കടന്നു പോകുന്ന ചൂരക്കുന്നു കൊട്ടേപ്പള്ളി ഈഴവന്‍ കുളം തച്ചിലങ്ങാട് മുളേര്‍ക്കരി റോഡിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമം നടത്തി ഫ്രാന്‍സിസ് ജോര്‍ജ് എം.പിയും ചാണ്ടി ഉമ്മന്‍ എം.എല്‍.എയും. ഇരുവരുടെയും നടപടി അപഹാസ്യമെന്ന് കേരള കോണ്‍ഗ്രസ് (എം). പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 കോടി 7 ലക്ഷം രൂപ അനുവദിച്ചത് മുന്‍ എം.പി തോമസ് ചാഴികാടനാണ്.

Advertisment

കേരള കോണ്‍ഗ്രസ് (എം) അകലക്കുന്നം മണ്ഡലം കമ്മറ്റിയുടേയും പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടേയും ശക്തമായ ഇടപടലിനെ തുടര്‍ന്നാണു ഫണ്ട് അനുവദിച്ചതു തോമസ് ചാഴികാടന്‍ എം.പി ആയിരുന്നപ്പോള്‍ ഈ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനവും പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനവും ആരംഭിച്ചതും. എന്നിട്ടും ചില ജനപ്രതിനിധികള്‍ ഇതിന്റെ പിതൃത്വം ഏറ്റെടുക്കുവാന്‍ വന്നത് വളരെ  അപഹാസ്യമാണ്.


 നിങ്ങള്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരികയാണ് വേണ്ടത് അല്ലാതെ മറ്റൊരാളുടെ പദ്ധതികള്‍ അടിച്ചുമാറ്റി ആളാവുകയല്ല ചെയ്യേണ്ടിയത് എന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി അംഗവും പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റുമായ ജോസഫ് ചാമക്കാല പറഞ്ഞു.


ഫ്രാന്‍സിസ് ജോര്‍ജ് എം.പി ചാണ്ടി ഉമ്മന്‍ എം.എല്‍.എ, എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണു മുടങ്ങി കിടന്ന പ്രവൃത്തികള്‍ പുനരാരംഭിച്ചത് എന്ന പത്രകുറിപ്പ് ഇരുവരും സംയുക്തമായി പുറത്തിറക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണു കേരളാ കോണ്‍ഗ്രസ് (എം) യോഗം ചേര്‍ന്നത്. 



യോഗത്തില്‍ മാത്തുക്കുട്ടി ഞായര്‍കുളം, ഡാന്റിസ് കൂനാനി, ബെന്നി വടക്കേടം, കെ.ടി ജോസഫ്, ജിജോ വരിക്കമുണ്ട, ബെറ്റി റോയി, അഡ്വ. സണ്ണി മാന്തറ, ജോര്‍ജ്കുട്ടി പുറ്റത്താങ്കല്‍, അനൂപ് കെ. ജോണ്‍, ജയ്മോന്‍ പുത്തന്‍പുര, സാബു കണിപറമ്പില്‍, ജാന്‍സി ബാബു, ആന്റോച്ചന്‍ മൂങ്ങാമാക്കല്‍, ടോണി ഇടയ്ക്കാട്ടുതറ, ജോസ് കല്ലന്തറ എന്നിവര്‍ പങ്കെടുത്തു.

 

Advertisment