Advertisment

ജനവികാരം അനുകൂലമാക്കാൻ സർക്കാരിന്റെ 'കരുതലും കൈത്താങ്ങും' അദാലത്തുകൾ പുരോഗമിക്കുന്നു. പരിഗണനാ വിഷയങ്ങൾ 21. വായ്പ എഴുതിത്തള്ളൽ, ലൈഫ് മിഷന്‍, ചികിത്സാ സഹായം എന്നിവയുമായി ബന്ധപ്പെട്ട് പരാതികൾ പരിഗണിക്കില്ല. ജനുവരി 13 ന് അവസാനിക്കും. ഒടുവില്‍ മറ്റൊരു നവകേരള സദസ് മോഡല്‍ ജനവിരുദ്ധ വികാരത്തില്‍ അവസാനിക്കുമോയെന്നും ആശങ്ക

New Update
1391145-pinarayi-cabinet-meeting.webp

തിരുവനന്തപുരം : ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ തുടങ്ങിവെച്ച ജനസമ്പർക്ക പരിപാടിയുടെ ചുവട് പിടിച്ച് എൽ.ഡി.എഫ് സർക്കാർ നടത്തുന്ന അദാലത്തുകൾ പുരോഗമിക്കുന്നു.

Advertisment

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ജനവികാരം സർക്കാരിന് അനുകൂലമാക്കാൻ കൂടിയാണ് കരുതലും കൈത്താങ്ങുമെന്ന് പേരിട്ട് ജില്ലകളിൽ മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്തുകൾ സംഘടിപ്പിച്ചിട്ടുള്ളത്. 


ഡിസംബർ 9 ന് തുടങ്ങിയ അദാലത്തുകൾ ജനുവരി 13ന് അവസാനിക്കും. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന പല വിഷയങ്ങളും അദാലത്തിൽ പരിഗണിക്കില്ല. 


publive-image

വീടില്ലാത്തവർക്ക് വീട് നൽകുന്ന ലൈഫ് മിഷൻ പദ്ധതി, ചികിത്സാ സഹായം ഉൾപ്പെടെയുള്ള സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ, റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും, 

വായ്പ എഴുതിത്തള്ളൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ,  ഭൂമിസംബന്ധമായ വിഷയങ്ങൾ - പട്ടയങ്ങൾ, തരംമാറ്റം തുടങ്ങിയവ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് ഏറെ വിരോധാഭാസം. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമ്രന്തിയടക്കം എല്ലാ മന്ത്രിമാരും 140 നിയമസഭ മണ്ഡലങ്ങളിലൂടെ 36 ദിവസങ്ങൾ പങ്കെടുത്ത നവകേരളസദസുകൾ നടത്തിയിരുന്നു. 

publive-image


പ്രത്യേക ബസ് സജ്ജീകരിച്ച് മുഴുവൻ മന്ത്രിമാരും ഒരു ബസിൽ നവകേരള സദസിന്റെ വേദിയിൽ വന്നിറങ്ങുന്ന തരത്തിലായിരുന്നു പരിപാടികൾ ക്രമീകരിച്ചിരുന്നത്. 


അവിടെ എല്ലാ വിഷയങ്ങളിലും പരാതികൾ സ്വീകരിച്ചിരുന്നു. എന്നാൽ പൊതുജനങ്ങൾക്ക് അന്ന് മന്ത്രിമാരുമായി നേരിട്ട് ആശയവിനിമയം നടത്താൻ അനുമതിയുണ്ടായിരുന്നില്ല. 

ഓരോ ജില്ലയിലെയും പൗര പ്രമുഖരെ മാത്രം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കണ്ടിരുന്നതും വിവാദമായിരുന്നു. ആകെ 6,21,167 പരാതികളാണ് റജിസ്റ്റർ ചെയ്തത്. 


ലഭിക്കുന്ന പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കുമെന്ന നിബന്ധനയും നടന്നില്ല. മാത്രമല്ല പല വിവാദങ്ങളില്‍ തട്ടി നവകേരള സദസ് ഭരണകക്ഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. 


ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ തോല്‍വിയുടെ പല കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നു. പ്രകടന മികവില്‍ എംപിമാരില്‍ ഒന്നാമനായിരുന്നിട്ടും കോട്ടയം എംപി തോമസ് ചാഴികാടനെ മുഖ്യമന്ത്രി പാലായിലെ നവകേരള സദസ് വേദിയില്‍ ശകാരിച്ചത് ചാഴികാടന്‍റെ തോല്‍വിയില്‍ പ്രധാന ഘടകമായിരുന്നു. 

ഇത്തവണ വിവിധ മന്ത്രിമാരാണ് ജില്ലകളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നത്. പരാതി പരിഹരിക്കുന്ന കാര്യത്തിൽ ഇത്തവണയും മെല്ലെപ്പോക്ക് തുടർന്നാൽ പരിപാടി സർക്കാരിനെ പ്രതികൂലമായി ബാധിച്ചേക്കും.

Advertisment