/sathyam/media/media_files/2025/12/17/kerala-grameen-bank-2025-12-17-20-53-57.jpg)
കൊച്ചി: ഉപഭോക്തൃത ആശയവിനിമയങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേരള ഗ്രാമീണബാങ്ക് (കെജിബി) ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കുമായി നിര്‍മിച്ച ഇന്റലിജന്‍സ് കമ്യൂണിക്കേഷന്‍സ് ഹബ്ബായ ഫൈനോയുമായി സഹകരിക്കുന്നു.
ഉപഭോക്തൃ സന്ദേശങ്ങള്‍ സമയബന്ധിതവും കൃത്യമായും വിതരണം ചെയ്യുന്നതിനും മികച്ച ദൃശ്യപരത, നിയന്ത്രണം എന്നിവയോടെ എല്ലാ ആശയവിനിമയങ്ങളും കൈകാര്യം ചെയ്യുന്നതിനും കെജിബിയെ ഫൈനോ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബാങ്കിന്റെ ആശയവിനിമയങ്ങള്‍ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും അതിന്റെ നെറ്റ് വര്‍ക്കിലുടനീളം സ്ഥിരമായി മാറ്റങ്ങള്‍ നടപ്പിലാക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും.
ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിലും പരാതി പരിഹാര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും നിര്‍ബന്ധിത ബഹുഭാഷാ ലഭ്യത ഉറപ്പാക്കുന്നതിലും ആര്‍ബിഐ അടുത്തിടെ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെജിബി ഫൈനോയുമായി കൈകോര്‍ക്കുന്നത്.
ആര്‍ബിഐയുടെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാങ്കുകള്‍ക്ക് പ്രത്യേകിച്ച് സമയബന്ധിത എസ്എംഎസ് അലര്‍ട്ടുകള്‍, ബ്രാഞ്ച് തലത്തിലുള്ള പരിഹാരങ്ങള്‍, പ്രാദേശിക ഭാഷകളിലുള്ള ആശയവിനിമയം എന്നിവ നടത്തുന്ന റീജനണല്‍ ബാങ്കുകളുടെ പ്രവര്‍ത്തനഭാരം വര്‍ധിപ്പിക്കുകയായിരുന്നു.
ഫൈനോയുടെ ബിഎഫ്എസ്‌ഐ-കേന്ദ്രീകൃത കഴിവുകള്‍ ഉപയോഗിച്ച്, കേരള ഗ്രാമീണ ബാങ്കിന് ഇപ്പോള്‍ പ്രകടനത്തെ അടിസ്ഥാനമാക്കി ആശയവിനിമയ ദാതാക്കളെ ഓണ്‍ബോര്‍ഡ് ചെയ്യാനോ ഡീബോര്‍ഡ് ചെയ്യാനോ കഴിയും, ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നേരിട്ടുള്ള ടെലികോം സംയോജനം കൈവരിക്കാനും നിയന്ത്രണ ആവശ്യകതകള്‍ പാലിച്ചുകൊണ്ട് വിശ്വസനീയമായ സന്ദേശ വിതരണം നിലനിര്‍ത്താനും കഴിയും.
ബഹുഭാഷാ, യൂണികോഡ് സപ്പോര്‍ട്ട് ഉള്ളതിനാല്‍ ആര്‍ബിഐയുടെ സന്ദേശങ്ങള്‍ അതിന്റെ യഥാര്‍ഥ മികവോടെ തന്നെ വ്യത്യസ്ത ഭാഷകളിലും ലിപികളിലും സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കും. കൂടാതെ കെജിബിക്ക് ഇപ്പോള്‍ മിഡില്‍ ഈസ്റ്റ് മേഖലയിലുള്ള അന്താരാഷ്ട്ര ദാതാക്കള്‍ക്ക് സന്ദേശങ്ങള്‍ തടസമില്ലാതെ സന്ദേശങ്ങള്‍ കൈമാറാം.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കെജിബിയുടെ 92 ലക്ഷം ഉപഭോക്താക്കള്‍ക്ക് 165 ദശലക്ഷത്തിലധികം സന്ദേശങ്ങള്‍ ഫൈനോ അയച്ചിട്ടുണ്ട്. ബാങ്കിന്റെ ആശയവിനിമയവും ഉപഭോക്തൃ സേവനവും ഈ പ്ലാറ്റ്‌ഫോം മുഖേന ഏറെ ശക്തിപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.
എസ്എംഎസ് ഡെലിവറിയില്‍ ഒമ്പതു ശതമാനം മികവും ആശയവിനിമയ ചെലവുകളില്‍ 14 ശതമാനം കുറവും ഉപഭോക്തൃ പരാതികളില്‍ 46 ശതമാനം കുറവും ഇതില്‍ ഉള്‍പ്പെടുന്നു. അടുത്ത 12 മാസത്തിനുള്ളില്‍ ബാങ്കിനായി 1.64 ബില്യണ്‍ സന്ദേശങ്ങള്‍ പ്രോസസ് ചെയ്യാനാണ് ഫൈനോ ലക്ഷ്യമിടുന്നത്.
'നിലവിലുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാങ്കുകള്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ എങ്ങനെ നവീകരിക്കുന്നുവെന്ന് പ്രതിഫലിപ്പിക്കുന്നതാണ് കേരള ഗ്രാമീണ ബാങ്കിന്റെ ഫൈനോയുടെ ഇന്റലിജന്‍സ് കമ്യൂണിക്കേഷന്‍സ് ഹബ്ബുമായുള്ള സഹകരണം.
ഇന്ത്യയിലുടനീളം ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ശക്തമാകുകയും ഡിജിറ്റലൈസേഷന്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ തരത്തിലുള്ള ആശയവിനിമയത്തെ പിന്തുണയ്ക്കാന്‍ ഫൈനോ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ബാങ്കുകള്‍ നിക്ഷേപം നടത്തുന്നു.
ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ കേന്ദ്രീകൃത നിയന്ത്രണം ലഭ്യമായതിനാല്‍ ബാങ്കുകള്‍ക്ക് വേഗത്തില്‍ തന്നെ പ്രതികരിക്കാനും തത്സമയ തീരുമാനങ്ങള്‍ എടുക്കാനും അവ സുരക്ഷിതമായി തുടരാനും സാധിക്കും.
ഇത് കസ്റ്റമറുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സുതാര്യവും ഏകീകൃതവുമായ ആശയവിനിമയ അന്തരീക്ഷത്തിന് അടിത്തറയാകുന്നു'. കെജിബിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കവേ ഫൈനോ കോ ഫൗണ്ടറും സിഇഒയുമായ അനികേത് ജെയിന്‍ വ്യക്തമാക്കി.
2022-ല്‍ അനികേത് ജയിനും ആശിഷ് അഗര്‍വാളും ചേര്‍ന്നാണ് ഫൈനോ സ്ഥാപിക്കുന്നത്. ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, ഫിന്‍ടെക്ക് തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഒരു ആശയവിനിമയ സംവിധാനമാണ് ഇവര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
എസ്എംഎസ്, വാട്ട്സ്ആപ്പ്, ഇ-മെയില്‍, പുഷ് നോട്ടിഫിക്കേഷനുകള്‍, വോയ്സ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ചാനലുകളിലൂടെ ഇന്റഗ്രേഷന്‍, ഓര്‍ക്കസ്‌ട്രേഷന്‍, അനലിറ്റിക്‌സ് എന്നിവയെ ഈ പ്ലാറ്റ്ഫോം ഏകീകരിക്കുന്നു.
2025-ല്‍ മാത്രം, ഫൈനോ ധനകാര്യ സ്ഥാപനങ്ങളിലായി അഞ്ച് ബില്യണിലധികം ആശയവിനിമയങ്ങള്‍ പ്രോസസ്സ് ചെയ്തു, ഇന്ന് കര്‍ണാടക ഗ്രാമീണ്‍ ബാങ്ക്, ലെന്‍ഡിംഗ്കാര്‍ട്ട് എന്നിവയുള്‍പ്പെടെ 45 ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, ഫിന്‍ടെക് ക്ലയന്റുകള്‍ എ്‌നിവയ്ക്ക് സേവനം നല്‍കുന്നു.
അടുത്ത 18 മാസത്തിനുള്ളില്‍, ഫൈനോ തങ്ങളുടെ ഉപഭോക്തൃ അടിത്തറ ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്, കൂടാതെ പത്തിലധികം ബാങ്കുകളുമായും നിരവധി വലിയ ധനകാര്യ സ്ഥാപനങ്ങളുമായും വിപുലമായ ചര്‍ച്ചകള്‍ നടത്തിവരികയാണ്. അര്‍ക്കം വെഞ്ച്വേഴ്സും 3one4 ക്യാപിറ്റലും ചേര്‍ന്നാണ് ഫൈനോയ്ക്ക് ധനസഹായം നല്‍കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us