തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഹോട്ടല്‍ മാലിന്യങ്ങളുമായി കന്യാകുമാരിയിലേക്ക് പോയ അഞ്ച് വാഹനങ്ങള്‍ പിടികൂടി.
ഒമ്പത് പേര് അറസ്റ്റിലായി. തമിഴ്നാട് പൊലീസ് ആണ് വാഹനങ്ങള്‍ പിടികൂടിയത്. ചെക്ക് പോസ്റ്റ് ഇല്ലാത്ത വഴികളിലൂടെ വാഹനങ്ങള്‍ ജില്ലയില്‍ എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
മാലിന്യം കൊണ്ടുവരുന്നതിനുള്ള പെര്‍മിറ്റോ ലൈസന്‍സോ വാഹനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. പ്രതികളെ റിമാന്‍ഡ് ചെയ്ത് കന്യാകുമാരി ജയിലേക്ക് മാറ്റി.
ആശുപത്രി മാലിന്യങ്ങള്‍ തള്ളിയത് വന്‍ വിവാദമായതിന് പിന്നാലെയാണ് ഹോട്ടല്‍ മാലിന്യവും തമിഴ്നാട്ടില്‍ തള്ളുന്നത്.
കേരളത്തില്‍ നിന്നുള്ള മാലിന്യം തമിഴ്നാട്ടില്‍ തള്ളാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കന്യാകുമാരി എസ്പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മാലിന്യവണ്ടികള്‍ പിടിക്കാന്‍ മാത്രമായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.