കേരള ഇനോവേഷന്‍ ഫെസ്റ്റിവല്‍- വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പരിപാടിയുമായി കെഎസ്യുഎം

New Update
rtyuiuytrertdfg
കൊച്ചി:  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ജൂലായില്‍ സംഘടിപ്പിക്കുന്ന കേരള ഇനോവേഷന്‍ ഫെസ്റ്റിവലില്‍ വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി പ്രത്യേക പരിപാടികള്‍ പ്രഖ്യാപിച്ചു. വനിതകള്‍ നേതൃസ്ഥാനത്തുള്ള തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കായാണ് പ്രത്യേക പരിപാടി പ്രഖ്യാപിച്ചത്.
Advertisment

എംവിപി സ്റ്റുഡിയോ, വി പിച്ച് വി സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മികച്ച ആശയങ്ങളെ വിദഗ്ധോപദേശത്തിന്‍റെ സഹായത്തോടെ പ്രവര്‍ത്തന മാതൃകയിലേക്കെത്തിക്കുന്നതിനാണ് ഈ പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
 
എംവിപി സ്റ്റുഡിയോയില്‍ ഫെംടെക്, സോഷ്യല്‍ ഇംപാക്ട്, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ്, സുസ്ഥിര ജീവിതരീതികള്‍, ഫാഷന്‍ ടെക്, എഡ് ടെക് തുടങ്ങിയ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഉദ്ദേശിച്ചിട്ടുള്ളത്.

മിനിമം വയബിള്‍ ഉത്പന്നങ്ങള്‍ ഇനോവേഷന്‍ ഫെസ്റ്റിവലില്‍ തയ്യാറാക്കിയ പ്രത്യേക പവലിയനുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും സാധ്യതാ ഉപഭോക്താക്കളുടെ വിലയിരുത്തലുകള്‍ ലഭ്യമാക്കി ഉത്പന്നം പുനര്‍നിര്‍മ്മിക്കുന്നതിനും അവസരമൊരുക്കുന്നു. ഈ പരിപാടിയിലേക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍  https://innovationfestival.in/MVPStudio/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ആശയങ്ങളെ പ്രവര്‍ത്തന മാതൃകകളാക്കാനാണ് വി പിച്ച് വി സ്റ്റാര്‍ട്ട് എന്നി പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. അതത് രംഗത്തെ വിദഗ്ധര്‍ ഉടന്‍ തന്നെ ആശയങ്ങളെ അപഗ്രഥിക്കുകയും ആശയത്തിന്‍റെ വാണിജ്യസാധ്യതകളെ കുറിച്ചുള്ള വിദഗ്ധോപദേശം നല്‍കുകയും ചെയ്യും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങളെ സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വി സ്റ്റാര്‍ട്ട് പദ്ധതിയിലേക്ക് പ്രവേശനം ലഭിക്കും
https://innovationfestival.in/WEPitchtoWEStart/ എന്ന വെബ്സൈറ്റിലൂടെ ഈ പരിപാടിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ജൂലായ് 25, 26 തിയതികളില്‍ കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആസ്ഥാനത്താണ് കേരള ഇനോവേഷന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.
Advertisment