/sathyam/media/media_files/2026/02/02/congrass-ldf-budjet-2026-02-02-15-30-03.jpg)
തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ കൃത്യമായ ഉത്തരമില്ലാതെ ബി.ജെ.പി. ബജറ്റിനെയും മോദി സർക്കാരിനെയും ഒരേ പോലെ വിമർശിച്ച് യു.ഡി.എഫും എൽ.ഡി.എഫും കളം നിറയുമ്പോൾ ഇതിനെ പ്രതിരോധിക്കാൻ ബി.ജെ.പിക്കാവുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ അവതരിപ്പിച്ച ബജറ്റിൽ സംസ്ഥാനത്തെ പൂർണ്ണമായി അവഗണിച്ച കേന്ദ്രത്തിന്റെ സമീപനത്തോട് പാർട്ടിക്കുള്ളിലും അമർഷമുണ്ട്. വികസന മുദ്രാവാക്യം പറഞ്ഞ് വോട്ട് തേടാനുള്ള അവസരം കളഞ്ഞു കുളിച്ചുവെന്നാണ് പാർട്ടിക്കുള്ളിലെ പൊതു വികാരം.
/filters:format(webp)/sathyam/media/media_files/2025/11/20/ldf-udf-2025-11-20-17-47-35.jpg)
സംസ്ഥാനത്ത് എംയിസ് അനുവദിക്കുമെന്ന് വീരവാദം മുഴക്കിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും മറുപടി പറയുന്നില്ല. കേരളത്തിലെ മറ്റൊരു മന്ത്രിയായ ജോർജ്ജ് കുര്യൻ മാധ്യമങ്ങളെ കാണാൻ വിമുഖത പ്രകടിപ്പിക്കുകയാണ്.
സംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം പരമാവധി മുതലാക്കാൻ വികസനമെന്ന മുദ്രാവാക്യമാണ് ബി.ജെ.പി ഉയർത്തിയിരുന്നത്. തലസ്ഥാന കോർപ്പറേഷനിൽ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയിട്ടും ബജറ്റിൽ തിരുവനന്തപുരത്തിന് പ്രത്യേക പദ്ധതികൾ ഒന്നും തന്നെ അനുവദിച്ചിട്ടില്ല. പാർട്ടി നേതാക്കളുടെ വികാരമടക്കം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതൃത്വം അറിയിച്ചേക്കും.
/filters:format(webp)/sathyam/media/media_files/2026/02/01/budjet-2026-02-01-11-55-59.jpg)
ഇതിനിടെ പാർട്ടിക്കുള്ളിൽ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിശര കടുത്ത ഗ്രൂപ്പ് പോരാണ് ഉടലെടുത്തിട്ടുള്ളത്. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുന്ദ്രേന് വട്ടിയൂർക്കാവ് സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളാണ് ഗ്രൂപ്പ് പോര് ആളിക്കത്തിക്കുന്നത്. സീറ്റ് നിലവിലെ ശാസ്തമംഗലം കൗൺസിലർ കൂടിയായ ശ്രീലേഖയ്ക്ക് നൽകണമെന്നാണ് ഔദ്യോഗിക വിഭാഗം വാദിക്കുന്നത്.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ നായർ വോട്ടുകളാണെന്നും സുന്ദ്രേൻ സ്ഥാനാർത്ഥിയായി വന്നാൽ ഇത് കിട്ടില്ലെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം. എന്നാൽ പാർട്ടിക്ക് അടിത്തറയുള്ള പ്രദേശങ്ങളാണ് വട്ടിയൂർക്കാവിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ സുന്ദ്രേൻ വിജയിക്കുമെന്നുമാണ് മുരളീധരപക്ഷത്തിന്റെ വാദം. ഇക്കുറി മുതിർന്ന നേതാക്കളെല്ലാം തിരുവനന്തപുരത്ത് തന്നെ മത്സരിക്കണമെന്നും മുരളീധരപക്ഷം പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us