/sathyam/media/media_files/2025/11/24/comm-2025-11-24-14-00-30.jpg)
കാസര്‍ഗോഡ്: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ കേരള, കര്‍ണാടക പോലീസ് ഉന്നതരുടെ കൂടിക്കാഴ്‌ച.
ഇരുസംസ്‌ഥാനങ്ങളും അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കും.
പ്രധാന റോഡുകളിലും ചെറുപാതകളിലും രണ്ടു സംസ്‌ഥാനങ്ങളിലെയും പോലീസ് യോജിച്ച് പരിശോധന നടത്തും.
വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളെ പിടികൂടാന്‍ വിവരങ്ങള്‍ പരസ്‌പരം കൈമാറാനും യോഗത്തില്‍ ധാരണയായി.
മംഗലാപുരം സിറ്റി പോലീസും കാസര്‍ഗോഡ് ജില്ലാ പോലീസും മംഗലാപുരം സിറ്റി പോലീസ് കമ്മിഷണറുടെ കാര്യാലയത്തിലാണു കൂടിക്കാഴ്‌ച നടത്തിയത്.
മംഗലാപുരം സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. സുധീര്‍ കുമാര്‍ റെഡ്‌ഡി, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി: യതീഷ്‌ചന്ദ്ര, കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്‌ഡി, മംഗലാപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ എച്ച്.എന്‍. മിഥുന്‍, കാസര്‍ഗോഡ് എ.എസ്.പി: ഡോ. എം. നന്ദഗോപന്‍ എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us