New Update
/sathyam/media/media_files/2024/12/08/1fTpxEgLbBlAp2wTQwZY.jpeg)
കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സ്റ്റോക്ക് ക്ലിയറന്‍സ് മേള നാളെ മുതല്‍ 14 വരെ നടക്കും. മേളയുടെ ഉദ്ഘാടനം കോട്ടയം ബേക്കര്‍ ജംക്ഷനിലുളള സി.എസ്.ഐ കോംപ്ലക്സ് ലെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഒന്‍പതിന് ഖാദിബോര്‍ഡംഗം രമേഷ് ബാബു നിര്‍വഹിക്കും. നഗരസഭാംഗം സിന്‍സി പാറയില്‍ ആദ്യവില്‍പന നിര്‍വഹിക്കും.
Advertisment
മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 50%വരെ പ്രത്യേക ഡിസ്‌കൗണ്ടും കൂടാതെ 20% വരെ സര്‍ക്കാര്‍ റിബേറ്റും ലഭിക്കും. ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്സ്, ബേക്കര്‍ ജംഗഷ്ന്‍, കോട്ടയം ഫോണ്‍-04812560587, റവന്യൂ ടവര്‍, ചങ്ങനാശേരി ഫോണ്‍-0481 2423823, ഏദന്‍ ഷോപ്പിംഗ് കോംപ്ലക്സ്,ഏറ്റുമാനൂര്‍ ഫോണ്‍-04812535120, കാരമല്‍ ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം ഫോണ്‍-04829233508 തുടങ്ങിയ വില്‍പന കേന്ദ്രങ്ങളില്‍ ഈ ആനൂകൂല്യം ലഭ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us