ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെ ഇരുന്ന കസേരയിൽ ഇരുന്ന് ക്രിമിനൽ സംഘങ്ങളെ വളർത്തുകയാണ് പിണയായി വിജയനെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കേരളത്തെ അപമാനിക്കാതെ ഇറങ്ങിപ്പോകു, തെരഞ്ഞെടുപ്പിന്റെ അന്ന് ജാവ്‌ദേക്കറുമായി ഇപി ജയരാജൻ കൂടിക്കാഴ്ച നടത്തി.
ജാവ്‌ദേക്കറെ കണ്ടതിൽ അന്ന് കുറ്റപ്പെടുത്തിയില്ല ഇപ്പോൾ ഇപിയെ പുറത്താക്കി. അന്ന് പ്രകാശ് ജാവ്‌ദേക്കറെ പിണറായി വിജയൻ പലതവണ കണ്ടു എന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ പിണറായി വിജയനെയും പാർട്ടി പുറത്താക്കണം. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കന്മാർക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.