Advertisment

സുഹൃത്തുക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ദുബായിലേക്ക് പോകാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു, യാത്ര റദ്ദാക്കാന്‍ ലക്ഷ്യമിട്ട് പോകേണ്ട വിമാത്തില്‍ ബോംബ് വെച്ചെന്ന് അറിയിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് മെയില്‍ അയച്ചു: എയര്‍ അറേബ്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവാവ് പിടിയില്‍

ഇജാസിന് ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും ദുബായിലേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു  

New Update
Kerala man arrested for fake bomb threat

മലപ്പുറം:  കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വ്വീസ് നടത്തിയ എയര്‍ അറേബ്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവാവ് പിടിയില്‍. പാലക്കാട് സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് പിടിയിലായത്.

Advertisment

കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്ക് സര്‍വ്വീസ് നടത്തുന്ന എയര്‍ അറേബ്യ വിമാനത്തില്‍ ബോംബ് വെച്ചതായി ചൊവ്വാഴ്ച വൈകീട്ട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് ഇജാസില്‍ നിന്ന് ഇമെയില്‍ ലഭിച്ചതായി കരിപ്പൂര്‍ പൊലീസ് പറഞ്ഞു.

എയര്‍പോര്‍ട്ട് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭീഷണിയുടെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു, ഒടുവില്‍ സൈബര്‍ പോലീസിന്റെ പിന്തുണയോടെ ഇജാസിനെ കണ്ടെത്തി.

ഉടന്‍ തന്നെ ഇയാളെ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാള്‍ അതേ വിമാനത്തില്‍ ദുബായിലേക്ക് പോകാനിരിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച ഇജാസ് വിമാനം റദ്ദാക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും പോലീസിനോട് പറഞ്ഞു.

ഇജാസിന് ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും ദുബായിലേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. 

'സുഹൃത്തുക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്ര റദ്ദാക്കാന്‍ ആഗ്രഹിച്ചതിനാലാണ് വ്യാജ ബോംബ് ഭീഷണി അയച്ചതെന്നാണ് പ്രതിയുടെ വാദമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Advertisment