Advertisment

സം​സ്ഥാ​ന വ്യാ​പ​ക പ​രി​ശോ​ധ​നയിൽ 301 ക്രി​മി​ന​ലു​ക​ൾ പി​ടി​യി​ൽ; അ​ഞ്ചു പേ​ർ​ക്കെ​തിരെ കാ​പ്പ ചു​മ​ത്തി, 53 പേ​ർ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kerala police1

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ സം​സ്ഥാ​ന വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ 301 ക്രി​മി​ന​ലു​ക​ൾ പി​ടി​യി​ൽ. സം​സ്ഥാ​ന​ത്ത് ഗു​ണ്ടാ വി​ള​യാ​ട്ടം ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി.

Advertisment

ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗം ചേ​ർ​ന്ന് സം​സ്ഥാ​ന​ത്തെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തി. അ​ഞ്ചു പേ​ർ​ക്കെ​തി​രേ സം​സ്ഥാ​ന​ത്ത് കാ​പ്പ ചു​മ​ത്തി.

53 പേ​ർ ക​രു​ത​ൽ ത​ട​ങ്ക​ലി​ലു​ണ്ട്. ഗു​രു​ത​ര കു​റ്റ​കൃ​ത്യം ന​ട​ത്തി​യ 90 പേ​ർ​ക്കെ​തി​രേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. 243 പേ​ർ അ​റ​സ്റ്റി​ലു​മാ​ണ​ന്നാ​ണ് വി​വ​രം.

സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രേ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഏ​റിവ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​ത്ത​രം കേ​സു​ക​ളി​ൽ പ്ര​ത്യ​ക ശ്ര​ദ്ധ ന​ൽ​കി പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ഊ​ർ​ജി​ത​മാ​യി ശ്ര​മി​ക്ക​ണ​മെ​ന്നും ഡി​ജി​പി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

കൂടാതെ സം​സ്ഥാ​ന​ത്ത് രാ​ത്രി​കാ​ല പെ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു

Advertisment