ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ പേരില്‍ പുതിയ തട്ടിപ്പ്. ലിങ്കിൽ കയറിയാൽ ഗിഫ്റ്റ് ബോക്‌സ്, വാങ്ങിയാൽ പണം പോണവഴി കാണില്ല ! മുന്നറിയിപ്പുമായി കേരള പൊലീസ്

New Update
Cyber fraud called 'pig butchering scam' targeting unemployed youths: Centre

കൊച്ചി: ഓണ്‍ലൈന്‍ ഗെയിമിങിന്റെ പേരില്‍ പുതിയ തരം തട്ടിപ്പ്. ഗെയിം കളിക്കാന്‍ വേണ്ടി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ഗെയിമിങ്ങ് സൈറ്റില്‍ കയറാന്‍ ലിങ്ക് അയച്ചുകൊടുത്തും തുടങ്ങുന്ന തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

Advertisment

'ലിങ്കില്‍ കയറുമ്പോള്‍ ഗിഫ്റ്റ് ബോക്‌സ് ലഭിക്കുകയും അതില്‍നിന്നു ഗോള്‍ഡന്‍ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫര്‍ വിലയില്‍ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു.


തുടര്‍ന്ന് പണം കൊടുത്ത് ഗിഫ്റ്റ് വാങ്ങിക്കഴിയുമ്പോള്‍ നല്ലൊരു ലാഭത്തില്‍ തന്നെ ആ സൈറ്റില്‍ വില്‍ക്കാന്‍ തട്ടിപ്പുകാര്‍ സഹായിക്കുന്നു . കിട്ടിയ ലാഭ കണക്കുകള്‍ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു.


ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങാന്‍ പണം നല്‍കി കഴിയുമ്പോള്‍ വില്‍ക്കാന്‍ ആളെ കിട്ടാതെ ആകുന്നു. പണം തിരിച്ചു കിട്ടാതെ ആകുമ്പോള്‍ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്. 

പോയ പണം തിരിച്ചു ചോദിക്കുമ്പോള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.'- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.